Follow KVARTHA on Google news Follow Us!
ad

ഹാളിലൂടെ നടന്നു പോകുന്ന ഭാര്യയെ പുറകില്‍നിന്ന് പിടിച്ച് തറയില്‍ കമഴ്ത്തിയിട്ട് ക്രൂരമായി മര്‍ദിച്ച് ഡിജിപി ; വളര്‍ത്തുനായ കുരച്ചുകൊണ്ട് നടക്കുന്നു; വിഡിയോ പുറത്ത്

ഹാളിലൂടെ നടന്നു പോകുന്ന ഭാര്യയെ പുറകില്‍നിന്ന് പിടിച്ച് തറയില്‍ Bhoppal,News,Crime,Criminal Case,Police,Social Media,Video,National,
ഭോപാല്‍: (www.kvartha.com 29.09.2020) ഹാളിലൂടെ നടന്നു പോകുന്ന ഭാര്യയെ പുറകില്‍നിന്ന് പിടിച്ച് തറയില്‍ കമഴ്ത്തിയിട്ട് ക്രൂരമായി മര്‍ദിച്ച് ഡിജിപി. മര്‍ദിക്കുന്നത് കണ്ട് വളര്‍ത്തുനായ കുരച്ചുകൊണ്ട് സമീപത്തുകൂടി നടക്കുന്നു. ക്രൂരമായ മര്‍ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മധ്യപ്രദേശ് ഡിജിപി പുരുഷോത്തം ശര്‍മയുടെ വിഡിയോ ആണ് പ്രചരിക്കുന്നത്. മര്‍ദിക്കുന്നത് കണ്ട് രണ്ടു പേര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഡിജിപി മര്‍ദനം തുടരുകയാണ്.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എല്ലാ ചുമതലകളില്‍ നിന്നും പുരുഷോത്തം ശര്‍മയെ നീക്കിയതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്റെ ചുമതലയുള്ള ഡിജിപിയാണ് 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ. അച്ഛന്‍ അമ്മയെ തല്ലുന്ന വിഡിയോ ഇന്‍കംടാക്‌സിലെ ഡപ്യൂട്ടി കമ്മിഷണറായ മകനാണ് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചു കൊടുത്തത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് ആരോപണം.



എന്നാല്‍, 32 വര്‍ഷമായി ഒപ്പം താമസിക്കുന്ന ഭാര്യയാണെന്നും ഇതു കേവലം കുടുംബ വഴക്കാണെന്നുമുള്ള നിലപാടുമായി പുരുഷോത്തം ശര്‍മ രംഗത്തെത്തി. ഇക്കാലമത്രയും തന്റെ പണം കൊണ്ട് ഭാര്യ വിദേശയാത്ര ഉള്‍പ്പെടെ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും താനൊരു പീഡകനായിരുന്നുവെങ്കില്‍ ഇത്രകാലം ഒപ്പം താമസിക്കുമായിരുന്നോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

 

 Keywords: IPS officer assaults wife, pins her down on video. He calls it ‘family matter’, Bhoppal,News,Crime,Criminal Case,Police,Social Media,Video,National.

Post a Comment