ഐ പി എല്‍; മുംബൈ ഇന്ത്യന്‍സിന് 2 വിക്കറ്റ് നഷ്ടമായി; രോഹിത്തും ക്വിന്റന്‍ ഡികോക്കും പുറത്ത്

അബൂദബി: (www.kvartha.com 19.09.2020) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണിലെ ആദ്യ പോരാട്ടത്തില്‍ ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് രണ്ടു വിക്കറ്റ് നഷ്ടമായി. രോഹിത്തും ക്വിന്റന്‍ ഡികോക്കും ആണ് പുറത്തായത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോയുടെ അഭാവമാണ് ചെന്നൈ ടീമില്‍ ശ്രദ്ധേയം.

കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) ഫൈനലില്‍ പരിക്കിന്റെ ലക്ഷണങ്ങള്‍ കാട്ടിയ ബ്രാവോ ബോളിങ്ങില്‍നിന്ന് പിന്‍മാറിയിരുന്നു. ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായ മുരളി വിജയിനെ ഓപ്പണറായി ഉള്‍പ്പെടുത്തിയതും ശ്രദ്ധേയം. സാം കറന്‍, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലേസി, സാം കറന്‍, ലുങ്കി എന്‍ഗിഡി എന്നിവരാണ് വിദേശ താരങ്ങള്‍.മറുവശത്ത്, ജാര്‍ഖണ്ഡ് താരം സൗരഭ് തിവാരിയുടെ വരവാണ് മുംബൈ നിരയിലെ ശ്രദ്ധേയ നീക്കം. ഓസീസ് പേസ് ബോളര്‍ ജയിംസ് പാറ്റിന്‍സനും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ക്വിന്റന്‍ ഡികോക്ക്, കീറന്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സന്‍, ട്രെന്റ് ബൗള്‍ട്ട് എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യങ്ങള്‍.

ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ന്‍ വാട്‌സന്‍, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പിയൂഷ് ചാവ്ല, ലുങ്കി എന്‍ഗിഡി.

മുംബൈ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കീറന്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബൗള്‍ട്ട്, ജസ്പ്രീത് ബുമ്ര.

Keywords: IPL 2020, CSK vs MI Live Cricket Score: Rohit, de Kock fall; Mumbai Indians two down,IPL,News,Cricket,Sports,Rohit Sharma,Mahendra Singh Dhoni,Abu Dhabi,Gulf,World.

Post a Comment

Previous Post Next Post