Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗബാധ, 1,133 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു New Delhi, News, National, COVID-19, Trending, Patient, Death, Treatment
ന്യൂഡെല്‍ഹി: (www.kvartha.com 20.09.2020) രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 1,133 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് 54,00,619 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 86,752 ആയി.

രാജ്യത്ത് 10,10,824 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 43,03,043 പേര്‍ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. കോവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

New Delhi, News, National, COVID-19, Trending, Patient, Death, Treatment, India's covid cases cross 54 lakh

Keywords: New Delhi, News, National, COVID-19, Trending, Patient, Death, Treatment, India's covid cases cross 54 lakh

Post a Comment