ഇന്ത്യയിലാദ്യമായി കോവിഡ്-19 രോഗിയില്‍ ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍വഹിച്ചു കിംസ് ഹോസ്പിറ്റല്‍

മുംബൈ: (www.kvartha.com 11.09.2020) ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പരിചരണ ദാതാക്കളിലൊന്നായ കൃഷ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ലെ ഡോക്ടര്‍മാര്‍ കോവിഡ്-19 പോസിറ്റീവായ ഒരു രോഗിയില്‍ ഇന്ത്യയിലാദ്യമായി ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വഹിച്ചു. സുഖം പ്രാപിച്ച രോഗി വെള്ളിയാഴ്ച ആശുപത്രിവിട്ടു.

ഹൈദരാബാദില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ പ്രധാന ശാഖയില്‍വച്ച് നിര്‍വഹിക്കപ്പെട്ട നടപടിക്രമത്തിന് ഇന്ത്യയിലെ ഹൃദയ, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലെ ഒരു അഗ്രഗാമിയായി പരിഗണിക്കപ്പെടുന്ന ഡോ. സന്ദീപ് അട്ടാവര്‍ ആണ് നേതൃത്വം നല്കിയത്. പഞ്ചാബിലെ ചണ്ഡിഗഡില്‍ നിന്നുള്ള 32 വയസ്സുകാരനായ റിസ്വാന്‍ (മോനു) എന്ന രോഗി തന്റെ ശ്വാസകോശത്തെ ഗണ്യമായി ബാധിച്ച് ശ്വാസകോശത്തിന്റെ ഫൈബ്രോസിസിലേക്ക് നയിച്ച സാര്‍കോയിഡോസിസ് മൂലം പ്രയാസപ്പെടുകയായിരുന്നു.

Hyderabad doctors perform India's first double lung transplant on COVID patient from Chandigarh,Mumbai, Health, Health and Fitness, hospital, Treatment, Patient, Doctor, National, News

രോഗിയുടെ നില അതിവേഗം വഷളായിരുന്നു. രോഗം സ്ഥിരമായി ഭേദമാക്കുന്നതിനുള്ള ഒരേയൊരുമാര്‍ഗം ഒരു ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കലായിരുന്നു. തന്റെ ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തുകിടക്കുമ്പോള്‍ രോഗിയ്ക്ക് കൊറോണാ വൈറസ് പിടിപെട്ടത് സാഹചര്യം കൂടുതല്‍ വഷളാക്കി. ഇത് ഓക്സിജന്‍ ആവശ്യകത മിനിട്ടില്‍ 15 ലിറ്ററില്‍ നിന്ന് കഴിഞ്ഞ എട്ട് ആഴ്ചകളായി മിനിട്ടില്‍ 50 ലിറ്ററായി വര്‍ധിപ്പിച്ചു.

നടപടിക്രമത്തെ പരാമര്‍ശിച്ച് കിംസ് ഹോസ്പിറ്റല്‍സിലെ കിംസ് ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊറാസിക് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സര്‍ജനായ ഡോ. സന്ദീപ് അട്ടാവര്‍ പറഞ്ഞത് ഇപ്രകാരമാണ്,

'രോഗി ലംഗ്സര്‍കോയിഡോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ്-19 വൈറസ് ശ്വാസകോശത്തിന്റെ അനിശ്ചിതാവസ്ഥ കൂടുതല്‍ വഷളാക്കി. ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ ശ്വാസകോശത്തിന് ഇണങ്ങുന്ന ഒരു ശ്വാസകോശം കൊല്‍ക്കത്തയില്‍ മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഒരു രോഗിയില്‍ കണ്ടെത്തുകയും, ആ ശ്വാസകോശം രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഹൈദരാബോദിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയും ചെയ്തു.

നടപടിക്രമം സങ്കീര്‍ണമായിരുന്നു, പിശകുകള്‍ സംഭവിക്കുന്നതിന് ചെറിയ സാധ്യതയുണ്ടായിരുന്നു; കൃത്യസമയത്തുള്ള ശ്വാസകോശം മാറ്റിവയ്ക്കല്‍ മാത്രമാണ് രോഗിയുടെ ജീവന്‍ രക്ഷിച്ചത്. കൂടുതല്‍ പ്രധാനപ്പെട്ട കാര്യം ഈ രോഗികള്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് വളരെയധികം അസുഖമുള്ളവരും, നല്ല പോഷണം ലഭിക്കാത്തവരും, ശയ്യാവലംബികളുമാണ് എന്നുള്ളതിനാല്‍ നല്ല പരിണിതഫലങ്ങള്‍ കൈവരിക്കുക പ്രയാസകരമാണ് എന്നതാണ്. ഡിസ്ചാര്‍ജിനു ശേഷം, അദ്ദേഹത്തിന് കുറഞ്ഞത് ആറ് ആഴ്ചത്തേക്ക് സുക്ഷ്മ നിരീക്ഷണവും, ബയോ ബബ്ബിള്‍ പരിസ്ഥിതിയും, ശ്രദ്ധാപൂര്‍വമായ മരുന്ന് നിയന്ത്രണവും ആവശ്യമാണ്.'

ഡോ. സന്ദീപ് അട്ടാവര്‍ രാജ്യത്തെ ഹൃദയശ്വാസകോശം മാറ്റിവയ്ക്കല്‍ സര്‍ജന്‍മാരില്‍ ഏറ്റവും അനുഭവസമ്പത്തുള്ള വ്യക്തിയാണ്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ 24 ല്‍ അധികംവര്‍ഷത്തെ അനുഭവമുള്ള ഒരു പരിചയ സമ്പന്നനായ ഡോ. അട്ടാവര്‍ ഇതുവരെ 12,000 ത്തിലേറെ ഹൃദയശസ്ത്രക്രിയകളും 250തിലേറെ ശ്വാസകോശ, ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും കൃത്രിമ ഹൃദയ ഇംപ്ലാന്റുകളും (എല്‍.വി.എ.ഡി.) നടത്തിയിട്ടുണ്ട്.

ലോകത്തില്‍ പൊതുവെയും ഇന്ത്യയിലും നിലവിലുള്ള സ്ഥിതിവിശേഷം സുദീര്‍ഘമായ ഒരു കാലയളവ് വീട്ടിനകത്തുതന്നെ കഴിയാന്‍ രോഗികളെ നിര്‍ബന്ധിക്കുന്നതാണ്. ആളുകള്‍ ചില അസുഖങ്ങളെ അവഗണിക്കുകയും ശരിയായ സമയത്ത് വൈദ്യപരിചരണം തേടാതിരിക്കുകയും ചെയ്യുന്നതിനാല്‍, ദീര്‍ഘമായ അവഗണന സങ്കീര്‍ണമായ രോഗങ്ങളിലേക്ക് നയിക്കുന്നതാണ്.

Keywords: Hyderabad doctors perform India's first double lung transplant on COVID patient from Chandigarh,Mumbai, Health, Health and Fitness, hospital, Treatment, Patient, Doctor, National, News.

Post a Comment

Previous Post Next Post