Follow KVARTHA on Google news Follow Us!
ad

തലച്ചോറിന് ക്ഷതം സംഭവിച്ച് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച രോഗിക്ക് ബോധാവസ്ഥയില്‍ ശസ്ത്രക്രിയ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍മാര്‍

തലച്ചോറിന് Hospital, Success, Doctor, HMC doctors perform brain tumour surgery on patient while awake #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 
ദോഹ: (www.kvartha.com 13.09.2020) തലച്ചോറിന് ക്ഷതം സംഭവിച്ച് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച രോഗിക്ക് ബോധാവസ്ഥയില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) ഡോക്ടര്‍മാര്‍ അറിയിച്ചു. മെറ്റാസ്റ്റാറ്റിക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച 55 വയസ്സുള്ള സ്ത്രീയിലാണ് കോര്‍ട്ടിക്കല്‍ ബ്രെയിന്‍ മാപ്പിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്തിയത്. എവേക് ക്രനിയോട്ടമി എന്നറിയപ്പെടുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ സിറാജുദ്ദീന്‍ ബെല്‍ഖൈര്‍ അറിയിച്ചു. 

ശസ്ത്രക്രിയയുടെ തുടക്കത്തില്‍ ചര്‍മ്മം മുറിക്കുന്ന സമയത്ത് മാത്രമാണ് രോഗിക്ക് മയങ്ങാനുള്ള മരുന്ന് ചെറിയ അളവില്‍ നല്‍കിയത്. പിന്നീട് രോഗി ബോധാവസ്ഥയിലായിരിക്കുന്ന സമയത്താണ് ന്യൂറോ സര്‍ജന്‍മാരുടെയും ഇലക്ട്രോഫിസിയോളജി സംഘത്തിന്റെയും സഹായത്തോടെ ബ്രെയിന്‍ മാപ്പിങ് പൂര്‍ത്തിയാക്കിയതെന്ന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു.

News, World, Gulf, Qatar, Doha, Brain Tumour, Surgery, Patient, Hospital, Success, Doctor, HMC doctors perform brain tumour surgery on patient while awake


Keywords: News, World, Gulf, Qatar, Doha, Brain Tumour, Surgery, Patient, Hospital, Success, Doctor, HMC doctors perform brain tumour surgery on patient while awake

Post a Comment