Follow KVARTHA on Google news Follow Us!
ad

കനത്ത മഴ: ദുബൈയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ഫ് ളൈ ദുബൈ വിമാനം 3 തവണ തിരിച്ചുവിട്ടു

കനത്തമഴയെ തുടര്‍ന്ന് ദുബൈയില്‍നിന്നു കോഴിക്കോട്ടേക്കുള്ള Dubai, Flight, News, Karipur Airport, Kochi, Flight, Passengers, Rain, Gulf, World, Kerala,
ദുബൈ/ കരിപ്പൂര്‍: (www.kvartha.com 13.09.2020) കനത്തമഴയെ തുടര്‍ന്ന് ദുബൈയില്‍നിന്നു കോഴിക്കോട്ടേക്കുള്ള ഫ് ളൈ ദുബൈ വിമാനം ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബൈയിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചു.

അവരെ പിന്നീട് കൊണ്ടുപോകും. ദുബൈയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് 120 യാത്രക്കാരുമായി കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയായിരുന്നു.

Heavy rains: Fly Dubai flight from Dubai to Kozhikode diverted 3 times, Dubai, Flight, News, Karipur Airport, Kochi, Flight, Passengers, Rain, Gulf, World, Kerala

എന്നാല്‍, മഴമൂലം ഇറങ്ങാനാകാതെ കൊച്ചിയിലേക്കു തിരിച്ചുവിട്ടു. യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിട്ടു.

Keywords: Heavy rains: Fly Dubai flight from Dubai to Kozhikode diverted 3 times, Dubai, Flight, News, Karipur Airport, Kochi, Flight, Passengers, Rain, Gulf, World, Kerala.

Post a Comment