Follow KVARTHA on Google news Follow Us!
ad

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെലിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ 'വഞ്ചകി' എന്ന് വിശേഷിപ്പിച്ച വ്യക്തിക്ക് ചുട്ട മറുപടിയുമായി ഇന്ത്യക്കാരിയായ വിനി രാമന്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ് വെലിനെ വിവാഹം കഴിച്ചതിന്റെAustralia,News,Social Media,Criticism,Marriage,Cricket,IPL,Sports,World,
മെല്‍ബണ്‍: (www.kvartha.com 30.09.2020) ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ് വെലിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ തന്നെ 'വഞ്ചകി' എന്ന് വിശേഷിപ്പിച്ച വ്യക്തിക്ക് ചുട്ട മറുപടിയുമായി അദ്ദേഹത്തിന്റെ ഇന്ത്യക്കാരിയായ പ്രതിശ്രുത വധു വിനി രാമന്‍. കഴിഞ്ഞ ദിവസം വിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മാക്‌സ് വെലിനൊപ്പമുള്ള ചിത്രമാണ് വിമര്‍ശനത്തിനിടയാക്കിയത്.

ആരാധകന്റെ കമന്റിനു രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയ വിനി, പിന്നീട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി മറ്റൊരു കുറിപ്പുകൂടി പോസ്റ്റ് ചെയ്തു. വിനിയുടെ മറുപടിക്ക് അഭിനന്ദനവുമായി മാക്‌സ്വെലും രംഗത്തെത്തി. യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് മാക്‌സ് വെല്‍.



കഴിഞ്ഞ ദിവസമാണ് ഗ്ലെന്‍ മാക്‌സ് വെലിന് ഒപ്പമുള്ള ഒരു ചിത്രം വിനി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വൈറലായി മാറിയ ഈ ചിത്രം ഒട്ടേറെപ്പേരാണ് ലൈക്ക് ചെയ്തത്. ഇതിനിടെയാണ് ആരാധകരിലൊരാള്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. വിനിയെ വഞ്ചകിയെന്ന് വിളിച്ച ഇയാള്‍, മാക്‌സ് വെലിനെ വിട്ട് ഇന്ത്യക്കാരനെ വിവാഹം ചെയ്യാനും 'ആഹ്വാനം ചെയ്തു'.

ഈ കമന്റിനു നേരിട്ടു മറുപടി കുറിച്ചശേഷമാണ് വിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രസ്തുത കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തത്. ദേശത്തിനും വംശത്തിനും അപ്പുറം ആളുകളെ സ്‌നേഹിക്കുകയെന്നത് തന്റെ മാത്രം തീരുമാനവും തിരഞ്ഞെടുപ്പുമാണെന്ന് വിനി വ്യക്തമാക്കി. ഇന്റര്‍നെറ്റിലെ മുഖമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ വകവച്ചു കൊടുക്കുന്നില്ലെന്നും അവര്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് വിശദമായ മറുപടിയിട്ടത്.

പൊതുവെ ഇത്തരം കമന്റുകളോട് ഞാന്‍ പ്രതികരിക്കാറില്ല. കാരണം, അനാവശ്യ ശ്രദ്ധ നേടാന്‍ പടച്ചുവിടുന്നതാണ് ഇതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ, ആറു മാസം പിന്നിട്ട ലോക്ഡൗണ്‍ മൂലം എനിക്കിപ്പോള്‍ ആവശ്യത്തിലേറെ സമയമുണ്ട്. അതുകൊണ്ട് അജ്ഞരായ വിഡ്ഢികള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാമെന്ന് കരുതി.

ചര്‍മത്തിന്റെ നിറം വ്യത്യസ്തമായ ഒരാളെ പ്രണയിക്കുന്നതുകൊണ്ട് നിങ്ങള്‍ വഞ്ചകിയാകുന്നില്ല. ഒരു വെള്ളക്കാരനെ സ്‌നേഹിച്ചതുകൊണ്ട് ഇന്ത്യക്കാരിയാണെന്ന് പറയാന്‍ എനിക്ക് നാണക്കേടാണെന്നും അര്‍ഥമില്ല. വെള്ളക്കാരനെ പ്രണയിക്കുക എന്നത് എന്റെ ഇഷ്ടമാണ്. അതേക്കുറിച്ച് മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്ന് കരുതേണ്ട ആവശ്യവും എനിക്കില്ല.

വിനിയുടെ ഈ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം മാക്‌സ് വെലും ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിനിയുടെ മറുപടിയെ അനുമോദിച്ചും ചിലരുടെ മനോഗതിയെ വിമര്‍ശിച്ചുമുള്ളതാണ് ഈ സ്റ്റോറി.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യന്‍ വംശജയായ വിനി രാമനുമായുള്ള മാക്‌സ് വെലിന്റെ വിവാഹനിശ്ചയം നടന്നത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്സ് വെലും വിനിയും 2017 മുതല്‍ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗില്‍ മാക്സ് വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. മുപ്പത്തൊന്നുകാരനായ മാക്സ് വെല്‍ ഓസ്‌ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്.

Keywords: Glenn Maxwell’s fiancee gives earful to trolls, says ‘Loving a white person doesn’t mean I am embarrassed to be an Indian’, Australia,News,Social Media,Criticism,Marriage,Cricket,IPL,Sports,World.

Post a Comment