Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ പഠനത്തിന്റെ പേരില്‍ സ്വകാര്യ സ്‌കൂളുകളുകള്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണം: ജി ദേവരാജന്‍

ഫീസ് നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കുകയും ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു Exploitation by private schools in the name of online education must end: G Devarajan #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com 15.09.2020) ഓണ്‍ലൈന്‍ പഠനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനാവശ്യ ഫീസ് ഈടാക്കുകയും ഫീസ് നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കുകയും ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പല സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ട്യൂഷന്‍ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസ്, ലൈബ്രറി ഫീസ്, മറ്റനുബന്ധ ഫീസുകളൊക്കെ ഈടാക്കുകയാണ്. ചുരുക്കം ചില സ്‌കൂളുകള്‍ മാത്രമാണ് ട്യൂഷന്‍ ഫീസ് മാത്രം വാങ്ങുന്നത്.


ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വീഡിയോ തയ്യാറാക്കുന്നതിനു പണച്ചിലവുണ്ടെന്നും അത് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അവകാശം. കോവിഡ് മൂലം നിത്യ വരുമാനം കുറയുകയോ ഇല്ലാതാകുകയോ ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഫീസ് ഇളവോടു കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.


Keywords: Kollam, Kerala, News, school, Education, Online, private schools,  G Devarajan,  Exploitation by private schools in the name of online education must end: G Devarajan  

Post a Comment