Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ കര്‍ഷക പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ; കാര്‍ഷിക ബില്ലിന്റെ കോപ്പികള്‍ കത്തിച്ചു

രാജ്യവ്യാപകമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യംKochi,Politics,News,DYFI,Protesters,Inauguration,Protection,Farmers,Kerala,
കൊച്ചി: (www.kvartha.com 25.09.2020) രാജ്യവ്യാപകമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. പ്രതീകാത്മകമായി പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ കോപ്പികള്‍ കത്തിച്ചു. എറണാകുളത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ വാഗ്ദാനം തന്നെയാണ് ഇന്ന് ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍.

കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യസഭയെ നോക്കുകുത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എ എ റഹിം പറഞ്ഞു. ജനപക്ഷത്തുനിന്ന് സംസാരിച്ച ഇടതുപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്ന ഏകാധിപത്യ രീതിയിലേക്ക് ഇന്ത്യയുടെ ഭരണ നേതൃത്വം മാറിയിരിക്കുന്നു. അടിച്ചമര്‍ത്താന്‍ കഴിയാത്തത്രത്തോളം പോരാട്ട വീര്യമുള്ളവരാണ് ഈ രാജ്യത്തിലെ കര്‍ഷകരും തൊഴിലാളി വര്‍ഗവും. ഈ രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.



ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജിന്‍, ജോ. സെക്രട്ടറി കെ റഫീഖ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷിജുഖാന്‍, പ്രിന്‍സി കുര്യാക്കോസ്, ജെയ്ക് സി തോമസ്, സജേഷ് ശശി എന്നിവരും പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നയം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. 



മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ രാജ്യമാകെ വന്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നത്. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തില്‍ തെരുവുകളിലാകെ കര്‍ഷകരോഷം അലയടിച്ചു.

Keywords: DYFI declares solidarity with peasant struggles in India; Copies of the Agriculture Bill were burned, Kochi,Politics,News,DYFI,Protesters,Inauguration,Protection,Farmers,Kerala.

Post a Comment