Follow KVARTHA on Google news Follow Us!
ad

ഫെമിനിസ്റ്റുകളെ അപമാനിച്ചു, അശ്ലീല പ്രയോഗങ്ങള്‍ നടത്തി: യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഡബ്ലിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം; വീഡിയോ ലൈവ് ചെയ്ത് ബിഗ് ബോസ് റിയാലിറ്റി ഷോ താരം ദിയ സനയും

ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് Dubbing artist Bhagyalakshmi's use of ink against Vijay P. Nair #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 26.09.2020) സ്ത്രീകളെയും ഫെമിനിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബറായ വിജയ് പി നായരുടെ മേല്‍ കരിമഷി തളിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ദിയ സനയും.


ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച രണ്ടുപേരെ അവഗണിക്കപ്പെടേണ്ട വൈറസുകള്‍ എന്ന് പറഞ്ഞു ഭാഗ്യലക്ഷ്മി വെള്ളിയാഴ്ച ഒരു വീഡിയോ ചെയ്തിരുന്നു .എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും എന്നും ആ വിഡിയോയില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിജയ് പി നായരുടെ മുഖത്തടിച്ചു.
'ഇനിയൊരു സ്ത്രീയെ കുറിച്ചും അപവാദം പറയരുത്' എന്ന് പറഞ്ഞാണ് ഇവര്‍ വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിച്ചത്.



ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി നായരുടെ താമസസ്ഥലത്തെത്തിയായിരുന്നു ആക്രമണം. അവസാനം ഇയാളെ കൊണ്ട് ക്ഷമാപണവും നടത്തിച്ചാണ് ഇവര്‍ പോയത്. ഇയാള്‍ക്കെതിരെ നിയമ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇയാളുടെ താമസസ്ഥലത്ത് നിന്നും ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും പ്രതിഷേധക്കാര്‍ എടുത്ത് കൊണ്ടുപോയിരുന്നു. പിന്നീട് കമ്മീഷണര്‍ ഓഫീസില്‍ എത്തി പരാതി നല്‍കിയെങ്കിലും ലാപ്‌ടോപ്പും മറ്റും ഏറ്റുവാങ്ങാന്‍ പോലീസ് വിസ്സമ്മതിച്ചു.

അതിനിടെ അക്രമത്തില്‍ പരാതി നല്‍കാനില്ലെന്ന് യൂട്യൂബര്‍ അറിയിച്ചിട്ടുണ്ട്.

സംഭവം സമൂഹ മധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രതിഷേധത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിനിടയില്‍ സമരക്കാര്‍ അസഭ്യവാക്കുകള്‍ പ്രയോഗിച്ചതിനെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.


Keywords: Thiruvananthapuram, Kerala, News, Man, Women, YouTube, Video, Dubbing artist Bhagyalakshmi's use of ink against Vijay P. Nair

Post a Comment