Follow KVARTHA on Google news Follow Us!
ad

കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ചതിന് ദുബൈയില്‍ കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

കോവിഡ്-19 Protocol, Fine, Dubai shuts cafe, fines 7 firms for violating Covid-19 rules #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ദുബൈ: (www.kvartha.com 12.09.2020) കോവിഡ്-19 നിയമങ്ങള്‍ കാറ്റില്‍ പറത്തിയതിന് ദുബൈയില്‍ കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് പൂട്ടിയത്. ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി. ദുബൈ മുന്‍സിപ്പാലിറ്റി, ദുബൈ ടൂറിസം എന്നിവയുടെ സഹകരണത്തോടെ ദുബൈ എക്കണോമിയാണ് കഫേ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ജീവനക്കാര്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയില്‍ 274 കടകള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.

News, World, Gulf, Dubai, Covid-19, Protocol, Fine, Dubai shuts cafe, fines 7 firms for violating Covid-19 rules


Keywords: News, World, Gulf, Dubai, Covid-19, Protocol, Fine, Dubai shuts cafe, fines 7 firms for violating Covid-19 rules

Post a Comment