ഫീസ് അടക്കാത്തത് കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: (www.kvartha.com 15.09.2020) ഫീസ് അടച്ചില്ലെന്ന ഒറ്റ കാരണം കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റിനോടാണ് ഹൈക്കോടതി ഈ നിര്‍ദേശം.

ഈ മാസം 14 മുമ്പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്താക്കുമെന്ന് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു.  ഇത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.

Don't kick out children  from online class for not paying fees, Kochi, News, Education, Children, School, Parents, Complaint, High Court of Kerala, Kerala

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. സമാനമായ പരാതികള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.

Keywords: Don't kick out children  from online class for not paying fees, Kochi, News, Education, Children, School, Parents, Complaint, High Court of Kerala, Kerala.

Post a Comment

Previous Post Next Post