രാജ്യത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു മുന്നറിയിപ്പുമായി വിദഗ്‌ധര്‍; വ്യക്തികള്‍ക്ക്‌ പുറമേ ബാങ്കുകളും വ്യവസായ, നിര്‍മാണ മേഖലയും ആക്രമണത്തിനിരയാകുന്നു

മുംബൈയ്‌: (www.kvartha.com 16.09.2020) രാജ്യത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നെന്ന്‌ വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. കുറ്റകൃത്യങ്ങളുടെ മൂന്നില്‍ രണ്ട്‌ ഭാഗവും കോവിഡ്‌ കാലത്താണ്‌ നടന്നതെന്ന്‌ ബിസിനസ്സുകാര്‍ ചൂണ്ടിക്കാട്ടിയതായി സൈബര്‍ വിദഗ്‌ധരുടെ കൂട്ടായ്‌മായ ക്രൗഡ്‌ സ്‌ട്രൈക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റാന്‍സംവെയര്‍ സോഫ്‌റ്റ്‌ വയര്‍ ഉപയോഗിച്ച്‌ വ്യക്തികളുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ തടഞ്ഞുവയ്‌ക്കുന്നതും കീ ബോര്‍ഡ്‌ നിര്‍ദ്ദേശങ്ങള്‍ വഴിയുമാണ്‌ തട്ടിപ്പ്‌ കൂടുതലും നടന്നത്‌. സര്‍ക്കാര്‍ പദ്ധതികള്‍ക്കും മറ്റുമെതിരെ സങ്കീര്‍ണമായ ആക്രമണം കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി തുടരുന്നു.സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമുള്ള സൗഹൃദങ്ങളിലൂടെയാണ്‌ നുഴഞ്ഞുകയറിയാണ്‌ 80 ശതമാനം കുറ്റകൃത്യങ്ങളും സംഭവിച്ചിരിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ പല കമ്പനികളും ജീവനക്കാര്‍ക്ക്‌ വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അവസരം നല്‍കിയത്‌ കുറ്റവാളികള്‍ അവസരമായി എടുത്തു. ബാങ്കുകളും ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായവും നിര്‍മാണ മേഖലയും ആക്രമണത്തിന്‌ ഇരയായി.

കോവിഡ്‌ കാലത്ത്‌ സാമ്പത്തിക പ്രതിസന്ധിയും സൈബര്‍ സുരക്ഷയും വലിയ വിഷയമായി ആഗോളതലത്തില്‍ ഉയര്‍ന്നുവരുകയാണ്‌. ഹാക്കിംഗ്‌ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആര്‍ക്കെതിരെയും ഏത്‌ സംഘനകള്‍ക്കെതിരെയും ഇവര്‍ നടത്തുന്നുണ്ട്‌. ലോകാരോഗ്യ സംഘടന ഇക്കാര്യം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ആളുകള്‍ പണം സമ്പാദിക്കുന്നതിനും പുതിയ ജോലി കണ്ടെത്തുന്നതിനും ഇന്റര്‍നെറ്റിനെ കൂടുതല്‍ സമയവും ആശ്രയിക്കുന്നത്‌ കൊണ്ടാണ്‌ കേസുകളുടെ എണ്ണം കൂടാന്‍ കാരണമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കസ്‌റ്റമര്‍ സര്‍വ്വീസ്‌ ഡാറ്റാകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍, ആരോഗ്യസുരക്ഷാ കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെല്ലാം സൈബര്‍ ഭീഷണിയുമായി പോരാടുകയാണെന്ന്‌ യൂണികെന്‍ സി.ഇ.ഒ ബിമല്‍ ഗാന്ധി പറഞ്ഞു.

കോവിഡ്‌ കാലത്ത്‌ ലോകാരോഗക്യ സംഘനയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ഇരട്ടിച്ചു. കോവിഡ്‌ കാലത്ത്‌ ആക്രമണം നടത്തുന്നവര്‍ തങ്ങളുടെ പതിവ്‌ തന്ത്രങ്ങള്‍ മാറ്റിയെന്നും മഹാമാരിയെ അവര്‍ മുതലെടുക്കുകയാണെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്‌ളൗഡ്‌ എസ്‌.ഇ.കെ പറഞ്ഞു. വിദുര സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കോവിഡ്‌ പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയാണ്‌ ഇവര്‍ കൂടുതലും ലക്ഷ്യമിട്ടതെന്ന്‌ ക്‌ളൗഡ്‌ എസ്‌.ഇ.കെയുടെ സൈബര്‍ ഇന്റലിജന്‍സ്‌ എഡിറ്റര്‍ ദീപാഞ്‌ജലി പോള്‍രാജ്‌ പറഞ്ഞു.

ഇന്റര്‍നെറ്റ്‌ വഴി വ്യക്തികളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഫിഷിംഗ്‌, പ്രധാനപ്പെട്ട കാര്യങ്ങളെന്ന്‌ പറഞ്ഞ്‌ ഇമെയില്‍ അയയ്‌ക്കുക, ഡൊണേഷന്‍ പ്രോത്സാഹിപ്പിക്കുക, പ്രമുഖ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ മെയില്‍ അയച്ച്‌ കമ്പളിപ്പിക്കുക എന്നിവയാണ്‌ സൈബര്‍ കള്ളന്‍മാരുടെ പ്രധാന തട്ടിപ്പ്‌ രീതികളെന്ന്‌ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ്‌ ടീം ഓഫ്‌ ഇന്ത്യയുടെ മുന്നറിയിപ്പില്‍ പറയുന്നു.


Keywords: Cyber crime activity on the rise this year, warn experts, Internet, E mail, Banks, Healthcare institutions, Computer emergency responds team of India, COVID-19, Technology, Finance, Cyber attack, Hospitals

Post a Comment

Previous Post Next Post