Follow KVARTHA on Google news Follow Us!
ad

500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകനെ പുറത്താക്കി

അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് കര്‍ണാടകത്തില്‍ നിന്നും കഞ്ചാവ് കടത്തിയ കേസില്‍ Kannur, News, Kerala, CPM, Arrest, Arrested, Case, Police, Custody
കണ്ണൂര്‍: (www.kvartha.com 17.09.2020) അതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് കര്‍ണാടകത്തില്‍ നിന്നും കഞ്ചാവ് കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത സിപിഎം ചിങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. കഴിഞ്ഞ ദിസം ചേര്‍ന്ന സിപിഎം പായം ലോക്കല്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍ അറിയിച്ചു. 

ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് കഴിഞ്ഞ ദിവസം മൈസൂര്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ സഹോദരന്‍ സുബിത്തും ലഹരിക്കടത്ത് കേസില്‍ പിടിയിലായിരുന്നു. കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലാകുന്നത്. മൈസൂരില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുഭിലാഷിനെ പൊലീസ് ക്ലിയറന്‍സ് ഇല്ലാതെ കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.

Kannur, News, Kerala, CPM, Arrest, Arrested, Case, Police, Custody, CPM activist was expelled due to arrested in 500 kg ganja smuggling case

Keywords: Kannur, News, Kerala, CPM, Arrest, Arrested, Case, Police, Custody, CPM activist was expelled due to arrested in 500 kg ganja smuggling case

Post a Comment