കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന അവകാശ വാദം ആവര്‍ത്തിച്ച് ട്രംപ്

വാഷിംങ്ടണ്‍: (www.kvartha.com 16.09.2020) കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന അവകാശ വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാക്‌സിന്റെ വളരെ അടുത്ത് എത്തിക്കഴിഞ്ഞുവെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. പെന്‍സില്‍വാനിയയില്‍ വച്ച് വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര പരിപാടിയില്‍ ട്രംപ് പറഞ്ഞതായി എബിസി ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. 

ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ പുറത്തിറങ്ങുമെന്നും മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ ലഭിക്കുന്നും ചിലപ്പോള്‍ അത് എട്ടാഴ്ച ആകാമെന്നും ട്രംപ് പറഞ്ഞിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന പ്രസിഡന്റിന്റെ വാക്കുകള്‍ കോവിഡ് മാഹാമാരിമൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ്. 

Washington, News, World, COVID-19, Donald-Trump, Vaccine, Covid vaccine could be ready in a month, says Donald Trump

Keywords: Washington, News, World, COVID-19, Donald-Trump, Vaccine, Covid vaccine could be ready in a month, says Donald Trump

Post a Comment

Previous Post Next Post