കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുപോയ യുവതിയെ കാണാതായിട്ട് നാല് ദിവസം

ബംഗളൂരു: (www.kvartha.com 13.09.2020) കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയെ കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. ബൂമനഹള്ളി സ്വദേശിയായ യുവതിയെയാണ് സെപ്തംബര്‍ 9 മുതല്‍ കാണാതായത്. സെപ്തംബര്‍ മൂന്നിന് കോവിഡ് പരിശോധനയ്ക്കായി ചിലര്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. യുവതിയുടെ അടക്കം സാമ്പിള്‍ എടുത്തിരുന്നു. തൊട്ടടുത്ത വീട്ടിലുള്ളവരുടെയും സാമ്പിള്‍ എടുത്തു. തൊട്ടടുത്ത ദിവസം രണ്ട് പേര്‍ ആംബുലന്‍സുമായി വീട്ടിലെത്തിയ ശേഷം യുവതിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് പറഞ്ഞു. ഉടന്‍ ആശുപത്രിയിലേക്ക് പോകണമെന്നും നിര്‍ദേശിച്ചു.

പ്രശാന്ത് ആശുപത്രിയിലേക്കാണ് യുവതിയെ കൊണ്ടുപോകുന്നതെന്നാണ് പറഞ്ഞത്. പോകുമ്പോള്‍ ഫോണ്‍ പോലും എടുക്കാന്‍ യുവതിയെ അനുവദിച്ചില്ല. ആശുപത്രിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. യുവതിയുടെ ഭര്‍ത്താവിനോടും സഹോദരനോടും ആശുപത്രിയിലേക്ക് വരണമെന്നും പറഞ്ഞു. തുടര്‍ന്ന് അവിടെ എത്തിയപ്പോഴേക്കും യുവതിയുടെ പേരില്‍ ഒരു രോഗിയെ പോലും അവിടെ പ്രവേശിപ്പിച്ചിട്ടില്ലായിരുന്നു. തുടര്‍ന്ന് ബൃഹത് ബാംഗ്ലൂരു മഹാനഗര്‍ പാലിക്കിന്റെ ഹെല്‍പ്പ്ലൈനിലേക്ക് വിളിച്ചപ്പോള്‍ ബൂമനഹള്ളിയില്‍ വീടുകളില്‍ ചെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തിയിട്ടില്ലെന്നും യുവതിയുടെ പേരിലുള്ള ആര്‍ക്കും പ്രദേശത്ത് പോസിറ്റീവ് ആയിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു.

‘Covid positive’ woman in Bengaluru goes missing after ambulance picks her up, Bangalore, missing, Woman, COVID-19, Swab, GPS, Ambulance, Police, Control room, Patients, News, National

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ബൂമനഹള്ളി പൊലീസില്‍ പരാതി നല്‍കി. നാല് ദിവസം പിന്നിടുമ്പോഴും യുവതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതിയെ കൂട്ടിക്കൊണ്ട് പോയ ആംബുലന്‍സ് ബൃഹത് ബാംഗ്ലൂരു മഹാനഗര്‍ പാലിക്കിന്റെ അല്ലെന്നും തങ്ങള്‍ പരിശോധന നടത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. വീടുകളില്‍ ചെന്ന് സ്രവ പരിശോധന നടത്തില്ലെന്നും രോഗികള്‍ക്ക് ആംബുലന്‍സിന്റെയും ഡ്രൈവറുടെയും വിവരം മൊബൈലില്‍ എസ്.എം.എസിലൂടെ അയയ്ക്കാതെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റില്ലെന്നും അവര്‍ പറഞ്ഞു. 

ആംബുലന്‍സുകളിലെല്ലാം ജിപിഎസ് സംവിധാനം ഉള്ളതിനാല്‍ യാത്ര തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ വിവരങ്ങള്‍ഡ കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും. രോഗിയെ ആംബുലന്‍സില്‍ കയറ്റുംമുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് കണ്‍ട്രോള്‍ റൂമില്‍ അയയ്ക്കും. കാണാതായ യുവതിയെ സ്വകാര്യ ആംബുലന്‍സിലാണ് കൊണ്ടുപോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Keywords: ‘Covid positive’ woman in Bengaluru goes missing after ambulance picks her up, Bangalore, missing, Woman, COVID-19, Swab, GPS, Ambulance, Police, Control room, Patients, News, National

Post a Comment

Previous Post Next Post