കെ സുധാകരന്‍ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: (www.kvartha.com 26.09.2020) കെ സുധാകരന്‍ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ സുധാകരന്‍ അറിയിച്ചു.

അതേസമയം, കണ്ണൂര് ശനിയാഴ്ച 435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 381 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ 147 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.


എൻകെ പ്രേമചന്ദ്രൻ എംപിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കൊവിഡ് മുക്തനായി ആശുപത്രിവിട്ടത്. പാർലമെന്റിൽ സമ്മേളനത്തിലെത്തിയ 43 എംപിമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍, വി എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.


Keywords: Covid confirmed to K Sudhakaran MP, Kannur,News,Health,Health and Fitness,K.Sudhakaran,Kerala.

Post a Comment

Previous Post Next Post