Follow KVARTHA on Google news Follow Us!
ad

'കോവിഡ് -19'ഇന്ത്യ അപകടത്തിലെന്ന് 'ലാന്‍സെറ്റ്' എഡിറ്റോറിയല്‍?

'കോവിഡ് -19' ഇന്ത്യ അപകടത്തിലെന്ന് 'ലാന്‍സെറ്റ്' എഡിറ്റോറിയല്‍New Delhi,News,Health,Health and Fitness,Report,Media,Criticism,National,
ന്യൂഡെല്‍ഹി: (www.kvartha.com 25.09.2020) 'കോവിഡ് -19' ഇന്ത്യ അപകടത്തിലെന്ന് 'ലാന്‍സെറ്റ്' എഡിറ്റോറിയല്‍? രാജ്യത്ത് വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സെപ്റ്റംബര്‍ 26-ാം തീയതിയുള്ള ലാന്‍സെറ്റ് എഡിറ്റോറിയലില്‍ ഇന്ത്യ അപകടത്തിലെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 5.6 ദശലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 22 ലെ കണക്കുകള്‍ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനം.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഭാരതത്തിന്റെ പ്രത്യേകതകളും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രീതിയിലുള്ള രോഗവ്യാപനം, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വലിയ അന്തരം ഇവയെല്ലാം എഡിറ്റോറിയല്‍ പരാമര്‍ശിക്കുന്നു.



ആദ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെയും, സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ട്രെയിനിങ് നല്‍കുന്നതിന് നടപടികളെടുത്തതും വെന്റിലേറ്റര്‍ പോലെയുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചത്, ടെസ്റ്റിംഗ് നമ്പറുകള്‍ കൂട്ടാനുള്ള ശ്രമം, ആദ്യമായി പൂള്‍ ടെസ്റ്റിംഗ് ചെയ്ത രാജ്യമെന്ന മേല്‍വിലാസം നേടിയെടുത്തത്, ആഭ്യന്തര വാക്‌സിന്‍ നിര്‍മിക്കുവാനുള്ള ശ്രമങ്ങള്‍ എന്നിവയെ ലാന്‍സെറ്റ് പ്രകീര്‍ത്തിക്കുന്നു.

എന്നാല്‍ രാജ്യം ഇതുവരെ കാണാത്ത വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ പോവുകയാണെന്ന മുന്നറിയിപ്പും എഡിറ്റോറിയലില്‍ പറയുന്നു. പട്ടിണിയും തൊഴില്‍ നഷ്ടവും ഏറ്റവും കഠിനമായി ബാധിച്ച രാജ്യമാണ് ഭാരതം. ജിഡിപിയില്‍ ഉണ്ടായ വന്‍വീഴ്ച, നഗര ഗ്രാമ പ്രദേശങ്ങളിലെ ചികിത്സ സൗകര്യങ്ങളിലുള്ള വ്യത്യാസം, ഓക്‌സിജന്‍ മുതല്‍ വെന്റിലേറ്റര്‍ വരെയുള്ള ഉപകരണങ്ങളുടെ കടുത്ത ക്ഷാമം, അതിവേഗം വളരുന്ന കേസുകളുടെ എണ്ണം എന്നിവ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് ഏറ്റവും അടിസ്ഥാനമായ ഘടകം അമിതമായ ആത്മവിശ്വാസമെന്നും സൂചിപ്പിക്കുന്നു.

പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ വീണ്ടും ഊന്നിപ്പറയുകയും അവ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശുഷ്‌കാന്തി കാണിക്കുകയും ചെയ്യണമന്നും നിര്‍ദേശിക്കുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി വിവിധ മാധ്യമ വിഭാഗ മേധാവികളോട് നെഗറ്റീവ് വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് തടയാന്‍ സഹായം വേണമെന്ന അഭ്യര്‍ത്ഥന ലാന്‍സെറ്റ് പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ ഐസിഎംആര്‍ പോലെയുള്ള ശാസ്ത്ര സ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കി ഓഗസ്റ്റ് 15 ന് മുന്‍പ് വാക്‌സിന്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ,ക്ലോറോക്വിന്‍,തെളിവുകള്‍ ലഭ്യമാകുന്നതിന് മുന്‍പ് ഐ സി എം ആര്‍ ശുപാര്‍ശ ചെയ്ത നടപടി എന്നിവയെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

Keywords: COVID-19 in India: the dangers of false optimism, New Delhi,News,Health,Health and Fitness,Report,Media,Criticism,National.

Post a Comment