Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് പേര്‍ക്ക്. മുഖ്യമന്ത്രിThiruvananthapuram,News,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com 29.09.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7354 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം 4538പേര്‍ക്കായിരുന്നു കോവിഡ്
സ്ഥിരീകരിച്ചത്.

മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍കോട് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ചൊവ്വാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), നന്മാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന്‍ (79), കമ്പ സ്വദേശി ദാസന്‍ (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51) എന്നിവരാണ് മരണമടഞ്ഞത്.

ഇതോടെ ആകെ മരണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്.

മലപ്പുറം 1024, തിരുവനന്തപുരം 898, എറണാകുളം 843, കോഴിക്കോട് 827, കൊല്ലം 566, ആലപ്പുഴ 499 , തൃശൂര്‍ 476, കാസര്‍ഗോഡ് 400, കണ്ണൂര്‍ 387, പാലക്കാട് 365, കോട്ടയം 324, പത്തനംതിട്ട 224, വയനാട് 157, ഇടുക്കി 46 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 30, കാസര്‍കോട് 24, എറണാകുളം 10, ആലപ്പുഴ, തൃശൂര്‍, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 433, കൊല്ലം 262, പത്തനംതിട്ട 137, ആലപ്പുഴ 273, കോട്ടയം 157, ഇടുക്കി 84, എറണാകുളം 216, തൃശൂര്‍ 236, പാലക്കാട് 269, മലപ്പുറം 519, കോഴിക്കോട് 465, വയനാട് 53, കണ്ണൂര്‍ 197, കാസര്‍കോട് 119 എന്നിങ്ങനേയാണ് പരിശോധനാ ഫലം ചൊവ്വാഴ്ച നെഗറ്റീവായത്. ഇതോടെ 61,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

1,24,688 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,258 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,702 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2906 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,62,094 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,03,323 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ചൊവ്വാഴ്ച 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 661 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

7354 Corona case confirmed in Kerala


Keywords: 7354 Corona case confirmed in Kerala Today, Thiruvananthapuram,News,Health,Health and Fitness,Kerala.

Post a Comment