തുടർച്ചയായി പെയ്യുന്ന കനത്ത മഴ; ഉടുപ്പി വെള്ളത്തിൽ

മംഗളൂറു: (www.kvartha.com 20.09.2020) തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഉടുപ്പിയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കം. മണിപ്പാൽ കൾസങ്ക, ഗുണ്ടിബയൽ, മൽപെ മേഖലകളിൽ റോഡുകിൽ വെള്ളപ്പൊക്കം കാരണം വാഹന ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പാർപ്പിടങ്ങളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്.

Mangalore, Karnataka, Udupi, News, Rain, Flood, Road, Continuous heavy rains; Udupi faces flood

അമ്പലപാടി, ഗുണ്ടിബയൽ, ബന്നാൻജെ, കാപ്പ് ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഉഡുപ്പി കൃഷ്ണ മഠം പാർക്കിംഗ് ഏരിയയും ദേശീയപാതയും വെള്ളത്തിനടിയിലാണ്. കടകൾ ഭാഗികമായി മുങ്ങിക്കിടക്കുന്നു.

പൊലീസ്, അഗ്നിശമന, ദുരന്തനിവാരണ സേനകൾ രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്. ജില്ല ഡെപ്യൂട്ടി കമ്മീഷണർ ജി ജഗദീശ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചു.

  Keywords: Mangalore, Karnataka, Udupi, News, Rain, Flood, Road, Continuous heavy rains; Udupi faces flood

Post a Comment

Previous Post Next Post