കൊറോണ വൈറസ്‌ വുഹാനിലെ ലാബില്‍ സൃഷ്ടിച്ചതാണെന്ന്‌ ചൈനീസ്‌ വൈറോളജിസ്‌റ്റ്‌

ന്യൂഡല്‍ഹി: (www.kvartha.com 14.09.2020) ലോകമെമ്പാടും മനുഷ്യരാശിയെ പിടിച്ചുലയ്‌ക്കുന്ന കൊറോണ വൈറസ്‌ വുഹാനിലെ ലാബില്‍ സൃഷ്ടിച്ചതാണെന്നും ചൈനീസ്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്‌ ഈ ലബോറട്ടറിയെന്നും ഡോ. ലി മെഗ്‌ യാന്‍ എന്ന വൈറോളജിസ്‌റ്റ്‌ വെളിപ്പെടുത്തി. ചൈനയിലെ വുഹാനിലാണ്‌ കൊറോണ വൈറസിനെ ആദ്യം കണ്ടെത്തിയത്‌. വൈറസ്‌ മനുഷ്യനിര്‍മിതമാണ്‌ എന്നതിന്‌ തന്റെ പക്കല്‍ തെളിവുണ്ടെന്നും ബ്രിട്ടീഷ്‌ ടോക്ക്‌ ഷോയായ ലൂസ്‌ വിമനില്‍ ഇവര്‍ പറഞ്ഞു. വുഹാനിലെ പുതിയ ന്യുമോണിയ വൈറസിനെ കുറിച്ച്‌ അന്വേഷിക്കാനാണ്‌ തന്നെ നിയോഗിച്ചതെന്നും അതിനിടെ താന്‍ കൊറോണ വൈറസിനെ കുറിച്ചും അന്വേഷണം നടത്തിയെന്നും ഹോങ്കോങ്ങ്‌ സ്‌കൂള്‍ ഓഫ്‌ പബ്‌ളിക്‌ ഹെല്‍ത്തില്‍ നിന്ന്‌ വൈറസുകളെ കുറിച്ചും രോഗപ്രതിരോധ ശേഷിയെ കുറിച്ചും പ്രത്യേകം വൈദഗ്‌ധ്യമുള്ള ഡോ. ലി മെഗ്‌ യാന്‍ പറയുന്നു.
ഹോങ്കോങ്ങില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ അഭയം തേടുന്നതിന്‌ മുമ്പായിരുന്നു വുഹാനില്‍ പോയത്‌. വുഹാനിലെ പുതിയ ന്യുമോണിയ വൈറസിനെ കുറിച്ച്‌ രണ്ട്‌ ഗവേഷണങ്ങളാണ്‌ താന്‍ നടത്തിയതെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും ആയിരുന്നു ആദ്യത്തേത്‌. രണ്ടാമത്തേത്‌ ജാനുവരി പകുതിയിലും. കൊറോണ വൈറസിനെ കുറിച്ച്‌ വിവരം ലഭിച്ചതോടെ മേലധികാരിയോട്‌ ഇക്കാര്യം പറഞ്ഞു. അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ ഉപദേശകനാണ്‌. എന്നാല്‍ സംഘടനയുടെയോ അദ്ദേഹത്തിന്റെയോ ഭാഗത്ത്‌ നിന്ന്‌ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇക്കാര്യം മറ്റാരും അറിയരുതെന്നും അവനവന്റെ ജോലി മാത്രം ചെയ്യുന്നതാണ്‌ നല്ലതെന്നും അല്ലെങ്കില്‍ തന്നെ അവര്‍ ഇല്ലാതാക്കുമെന്നും സഹപ്രവര്‍ത്തകരെല്ലാം മുന്നറിയിപ്പ്‌ നല്‍കി. ചൈനീസ്‌ സര്‍ക്കാരിനും ലോകാരോഗ്യ സംഘടനയ്‌ക്കും വേണ്ടി തന്റെ മേലധികാരി എന്തെങ്കിലും ചെയ്യുമെന്നാണ്‌ പ്രതീക്ഷിച്ചത്‌- ഡോക്ടര്‍ പറയുന്നു.

കൊറോണ വൈറസ്‌ വ്യാപനം മറച്ചുവെച്ചതിന്‌ അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ചൈനയേയും ലോകാരോഗ്യ സംഘടനയേയും വിമര്‍ശിച്ചിരുന്നു. ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി വൈറസ്‌ വ്യാപനം മറച്ചുവയ്‌ക്കുകയാണെന്ന്‌ ഈ വിവരം ലോകത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ട്‌ താന്‍ അമേരിക്കയിലെ പ്രസിദ്ധമായ ചൈനീസ്‌ യൂട്യൂബ്‌ അധികൃതരെ ബന്ധപ്പെട്ടിരുന്നു. ചൈനീസ്‌ മിലിട്ടറി ഇന്‍സ്റ്റിറ്റിയൂട്ട്‌ രണ്ട്‌ കൊറോണ വൈറസുകള്‍ കണ്ടെത്തിയിരുന്നു. സി.സി 45, ഇസെഡ്‌ എക്‌സ്‌ സി എന്നിവയായിരുന്നു അത്‌. അതിനെ ലബോറട്ടറിയില്‍ മാറ്റം വരുത്തിയാണ്‌ നോവല്‍ കൊറോണ വൈറസ്‌ എന്ന കോവിഡ്‌ -19 സൃഷ്ടിച്ചത്‌.

ചൈനീസ്‌ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷനില്‍ നിന്നും പ്രാദേശിക സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്നും ചൈനയിലുടനീളമുള്ള ആളുകളില്‍ നിന്നും രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള ശാസ്‌ത്രജ്ഞന്‍മാരുടെ ചെറിയ സംഘവുമായി ചേര്‍ന്ന്‌ ഇതേക്കുറിച്ച്‌ ശാസ്‌ത്രീയ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയാണെന്നും താമസിക്കാതെ അത്‌ പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. രണ്ട്‌ ഭാഗങ്ങുണ്ടായിരിക്കും. ആദ്യത്തേതില്‍ ചൈനയിലെ ആളുകള്‍ പറഞ്ഞ കാര്യങ്ങളും തെളിവുകളും ഉണ്ടായിരിക്കും. ഹോങ്കോങ്ങില്‍ നിന്ന്‌ ഓടിപ്പോന്ന ശേഷം ജീവനില്‍ ഭയമുണ്ടോ എന്ന്‌ ചോദ്യത്തിന്‌, തന്റെ കയ്യിലുള്ള വിവരങ്ങള്‍ എത്രയും വേഗം ലോകത്തെ അറിയിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പറഞ്ഞു.

' ഞാനൊരു ഡോക്ടറാണ്‌, ഇങ്ങിനെയൊക്കെ നടക്കുമെന്ന്‌ വിശ്വസിച്ചില്ല. ലോകത്തോട്‌ സത്യം വിളിച്ച്‌ പറഞ്ഞില്ലെങ്കില്‍ പശ്ചാതാപം എന്നെ വേട്ടയാടും. ന്യൂയോര്‍ക്കിലുള്ള ഒരു ഫൗണ്ടേഷനാണ്‌ ഹോങ്കോങ്ങില്‍ നിന്ന്‌ രക്ഷപെടാന്‍ സഹായിച്ചത്‌. ചൈനീസ്‌ സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ സഹായിക്കുന്ന സംഘടനാണിത്‌- ഡോക്ടര്‍ പറഞ്ഞു.
Keywords: Chinese virologist claimed, coronavirus created in Wuhan lab , China, Hong Kong, Virology, COVID-19, US, WHO, New York, Wuhan, Military, Lab

Post a Comment

Previous Post Next Post