Follow KVARTHA on Google news Follow Us!
ad

സമാധാന കാർട്ടൂണുകളുമായി റെക്കോർഡിനായുള്ള ശ്രമം നടത്തി കാർട്ടൂൺമാൻ ബാദുഷ

ലോക സമാധാന ദിനത്തോടനുബന്ധിച്ച് നൂറ് സമാധാന കാർട്ടൂണുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ റെക്കോർഡിനായുള്ള ശ്രമം നടത്തി Cartoonist Badhshah made an effort to achieve record with peace cartoons #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലുവ: (www.kvartha.com 20.09.2020) ലോക സമാധാന ദിനത്തോടനുബന്ധിച്ച് നൂറ് സമാധാന കാർട്ടൂണുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ റെക്കോർഡിനായുള്ള ശ്രമം നടത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും സമാധാനത്തിന്റെ പ്രതീകമായ പ്രാവും കാർട്ടൂണുകളിലെ കഥാപാത്രങ്ങളാണ്. 42.20 മിനിറ്റ് കൊണ്ടാണ് ബാത്വിശ 100 കാർട്ടൂണുകൾ വരച്ചത്.

തുടർച്ചയായ മൂന്നാം വർഷമാണ് സമാധാന ദിനത്തോടനുബന്ധിച്ച് സമൂഹത്തിന് സമാധാന സന്ദേശം പകരുന്ന പരിപാടികൾ കാര്‍ട്ടൂൺമാന്‍ ബാദുഷ സംഘടിപ്പിക്കുന്നത്. യുദ്ധങ്ങൾക്കെതിരെയും അക്രമങ്ങൾക്കെതിരെയും ശബ്ദമാവുന്ന ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റെക്കോർഡ് നേടിയെടുക്കാനുള്ള പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്രതലത്തിൽ റെക്കോർഡിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും അതിനായുള്ള മുന്നൊരുക്കമായാണ് ഈ ശ്രമത്തെ കാണുന്നതെന്നും ഇബ്രാഹിം ബാദുഷ പറഞ്ഞു.

Keywords: Aluva, News, Kerala, Cartoon, Record, Drawings, COVID-19, Competition, Cartoonist Badhshah made an effort to achieve record with peace cartoons

Post a Comment