Follow KVARTHA on Google news Follow Us!
ad

ബാബരി മസ് ജിദ് തകര്‍ത്ത കേസ്; പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി പ്രഹസനമെന്ന് സി പി എം

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ 32 പേരെയും കുറ്റമുക്തരാക്കി New Delhi,News,CBI,CPM,Babri Masjid Demolition Case,Kerala,
ന്യൂഡെല്‍ഹി: (www.kvartha.com 30.09.2020) ബാബരി മസ് ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ 32 പേരെയും കുറ്റമുക്തരാക്കി വിട്ടയച്ച ലക്‌നോവിലെ പ്രത്യക സി ബി ഐ കോടതി വിധി പ്രഹസനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 28 വര്‍ഷങ്ങളെടുത്തിട്ടും വിധിയില്‍ നീതിയുണ്ടായില്ല.

കുറ്റകൃത്യത്തിന് നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റം ചുമത്തപ്പെട്ട ബി ജെ പി, വി എച്ച് പി,ആര്‍ എസ് എസ് ഉന്നത നേതാക്കളെല്ലാം നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായിട്ടുള്ളത്.



കഴിഞ്ഞ നവംബര്‍ എട്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യാ വിധി ന്യായത്തില്‍ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ സി ബി ഐ കോടതി വിധി ഭരണഘടനയാല്‍ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള ഇന്ത്യയുടെ പ്രതിഛായക്ക് കളങ്കമാണ്.

Keywords: Babri Masjid demolition case;  CPM says the verdict acquitting the accused was a farce,New Delhi,News,CBI,CPM,Babri Masjid Demolition Case,Kerala.

Post a Comment