Follow KVARTHA on Google news Follow Us!
ad

അവസാനിച്ചത് മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍: സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍

അയോധ്യ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ അവസാനിച്ചത് മൂന്ന്Thiruvananthapuram,News,Politics,K Surendran,Babri Masjid Demolition Case,Kerala,
തിരുവനന്തപുരം: (www.kvartha.com 30.09.2020) അയോധ്യ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ അവസാനിച്ചത് മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍. ലഖ്‌നൗ സിബിഐ കോടതി വിധിയോടെ സത്യം തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഇതോടെ കോണ്‍ഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. തര്‍ക്കമന്ദിരത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. എല്‍ കെ അഡ്വാനി ഉള്‍പ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. 



വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയപാര്‍ട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. തര്‍ക്കമന്ദിരം തകര്‍ത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Babri masjid demolition case verdict has ended witch-hunt: Kerala BJP chief, Thiruvananthapuram,News,Politics,K Surendran,Babri Masjid Demolition Case,Kerala.

Post a Comment