Follow KVARTHA on Google news Follow Us!
ad

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Husband, Wife, Crime, Police, Assualt, Attempt to assault wife; husband arrested #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
കന്യാകുമാരി: (www.kvartha.com 22.09.2020) സംശയാലുവായ ഭര്‍ത്താവ് ഭാര്യയ്ക്ക് ജോലി സ്ഥലത്ത് അവിഹിതമുണ്ടെന്ന സംശയത്താല്‍ ക്രൂരമായി മര്‍ദ്ദിച്ച് കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശിയായ ഭര്‍ത്താവ് സുരേഷ് രാജന്‍ എന്നയാളെ കുളച്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. പുക ഉയരുന്നത് കണ്ട് എത്തിയ അയല്‍വാസികളാണ് യുവതിയെ രക്ഷിച്ചത്. 

കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയായ ഭാര്യയെ സഹപ്രവര്‍ത്തകനുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. യുവതി ഒച്ചയുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണിയും കുത്തിത്തിരുകിയിരുന്നു. പുറത്തേക്ക് ശബ്ദം കേള്‍ക്കാതിരിക്കാന്‍ വലിയ ശബ്ദത്തില്‍ ടീവിയും ഓണ്‍ ചെയ്തു വച്ചിരുന്നു.

News, National, India, Tamilnadu, Kanyakumari, Husband, Wife, Crime, Police, Assualt, Attempt to assault wife; husband arrested


എന്നാല്‍ വീട്ടില്‍ നിന്ന് അസാധാരണ രീതിയില്‍ പുക ഉയരുകയും യുവതിയുടെ അലറിക്കൊണ്ടുള്ള നിലവിളി കേള്‍ക്കുകയും ചെയ്ത അയല്‍ക്കാരാണ് ഓടിയെത്തി പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്താണ് യുവതിയെ രക്ഷിച്ചത്. മാരകായുധം കാണിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: News, National, India, Tamilnadu, Kanyakumari, Husband, Wife, Crime, Police,  Assualt, Attempt to assault wife; husband arrested

Post a Comment