Follow KVARTHA on Google news Follow Us!
ad

ചൈനയില്‍ നിന്ന് ക്യാറ്റ് ക്യൂ വൈറസ്; ഇന്ത്യയിലും ജാഗ്രത വേണമെന്ന് പഠനം

ക്യാറ്റ് ക്യൂ(സി ക്യൂ വി) എന്ന പേരിലറിയപ്പെടുന്ന മറ്റൊരു ചൈനീസ് വൈറസിനെക്കുറിച്ച് മുന്നറിയിപ്പ്Pune, News, National, Health, virus, Researchers, China
പൂനെ: (www.kvartha.com 30.09.2020) ക്യാറ്റ് ക്യൂ(സി ക്യൂ വി) എന്ന പേരിലറിയപ്പെടുന്ന മറ്റൊരു ചൈനീസ് വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേകരുടെ പഠനം. ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്നും ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എണ്ണൂറിലേറെ രോഗികളില്‍ ഏതാനും വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരില്‍ വൈറസിന്റെ സാന്നിധ്യം വ്യക്തമായതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുഖപത്രമായ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സൂചിപ്പിച്ചു. 

Pune, News, National, Health, virus, Researchers, China, Another virus from China has potential to cause disease in India

സി ക്യൂവിന്റെ വ്യാപനം മനസിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്നുള്ള രോഗികളിലാണ് ക്യാറ്റ് ക്യൂ പനിക്കെതിരായ പ്രതിരോധ ആന്റിജന്റെ സാന്നിധ്യം കണ്ടെത്തിയത്. കുരങ്ങുപനി, ഡെങ്കി, മസ്തിഷ്‌ക ജ്വരം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളിലാണ് ഐസിഎംആര്‍ പഠനം ആരംഭിച്ചത്. 

കേരളത്തില്‍ നിന്നുള്ള 51 പേരുടെ രക്ത സാമ്പിളും പുനെയില്‍ എത്തിച്ച് പരിശോധിച്ചെങ്കിലും ആരിലും ഈ രോഗം കണ്ടെത്തിയില്ല. ഇന്ത്യയില്‍ കാണപ്പെടുന്ന ക്യൂലക്‌സ് കൊതുകള്‍ക്ക് ഈ വൈറസിന്റെ വാഹകരാകാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. പന്നിയിലൂടെയും ചില തരം കാട്ടുമൈനകളിലൂടെയും പെട്ടെന്നു പടരാന്‍ ഈ വൈറസിനു കഴിയുമെന്ന് ചൈനയിലെയും വിയറ്റ്‌നാമിലെയും പഠനങ്ങളില്‍ കണ്ടെത്തി. 

Keywords: Pune, News, National, Health, virus, Researchers, China, Another virus from China has potential to cause disease in India

Post a Comment