Follow KVARTHA on Google news Follow Us!
ad

നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം; ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി

നോര്‍ക്ക റൂട്ട്‌സിന്റെ 75% സ്‌കോളര്‍ഷിപ്പോടെ നടത്തുന്ന നൂതനThiruvananthapuram, News, Education, Technology, Website, Application, Kerala,
തിരുവനന്തപുരം: (www.kvartha.com 16.09.2020) നോര്‍ക്ക റൂട്ട്‌സിന്റെ 75% സ്‌കോളര്‍ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ (ആര്‍ പി എ) ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍ , ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എസ്റ്റെന്‍ഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കാം.

350 മുതല്‍ 400 മണിക്കൂര്‍ വരെ ഓണ്‍ലൈനായാണ് ക്ലാസ് നടത്തുന്നത്. യോഗ്യത ബിരുദം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഒക്ടോബര്‍ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷന്‍. ഉയര്‍ന്ന പ്രായ പരിധി 45 വയസ്സ്.
Advanced Technological Courses with Norka Scholarship at ICT Kerala; apply by 5 October, Thiruvananthapuram, News, Education, Technology, Website, Application, Kerala

ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്‌സുകള്‍ക്ക് 17,900 മുതല്‍ 24,300 രൂപ വരെയാണ് ഫീസ്. ഇതില്‍ 75% തുക നോര്‍ക്ക സ്‌കോളര്‍ഷിപ്പ് അനുവദിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റ്റി സി എസ് അയോണ്‍ ഇന്റേണ്‍ഷിപ് ലഭിക്കും. ക്ലാസ് ഒക്ടോബര്‍ 27 ന് ആരംഭിക്കും. ഒക്ടോബര്‍ അഞ്ച് വരെ www.ictkerala.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. വിശദവിവരം: 0471-2700811/12/13, 8078102119 എന്നീ നമ്പറുകളില്‍ ലഭിക്കും.

Keywords: Advanced Technological Courses with Norka Scholarship at ICT Kerala; apply by 5 October, Thiruvananthapuram, News, Education, Technology, Website, Application, Kerala.

Post a Comment