Follow KVARTHA on Google news Follow Us!
ad

പെണ്ണിന്റെ കാലും പൊക്കിളും വയറും കണ്ടാല്‍ കുഴപ്പം, സത്യത്തില്‍ ഇതൊക്കെ ആരുടെ കുഴപ്പം ആണ്?; സീരിയല്‍ താരം സാധിക വേണുഗോപാല്‍ തനിക്ക് ലഭിച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടു

നടി അനശ്വര മോഡേണ്‍ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ #കേരള വാര്‍ത്ത #വിനോദം #നടി Actress Sadhika published the Pornograph

തിരുവനന്തപുരം: (www.kvartha.com 18.09.2020) നടി അനശ്വര മോഡേണ്‍ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ സദാചാരവാദികള്‍ രംഗത്തെത്തിയതിന് പിന്നാലെ സീരിയില്‍ നടി സാധിക വേണുഗോപാലിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ വിവരങ്ങള്‍ നടി പുറത്തുവിട്ടു. 

പെണ്ണിന്റെ കാലും പൊക്കിളും വയറും കണ്ടാല്‍ പലര്‍ക്കും കുഴപ്പമാണ്, സത്യത്തില്‍ ഇതൊക്കെ ആരുടെ കുഴപ്പമാണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള കുട്ടികള്‍ ഈ നാട്ടിലുണ്ട്. ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പമല്ല. വികാരം മനുഷ്യസഹചമാണ്, വികാരത്തെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തതാണ് തനിക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയുടെ പ്രശ്‌നമെന്നും താരം പറയുന്നു.

Add caption

വിനീത് എന്നയാളാണ് അശ്ലീല സന്ദേശം അയച്ചതെന്നും ഇതുപോലുള്ള ജന്മങ്ങളാണ് ആണിന്റെ ശാപമെന്നും നടി പറയുന്നു. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബര്‍ വച്ചു പിടിപ്പിച്ച, ജനിപ്പിച്ച അമ്മമാര്‍ക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങള്‍. പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അര്‍ത്ഥം അറിയാവുന്ന പാഴ്ജന്മങ്ങള്‍. ഇതുപോലുള്ളവര്‍ കാരണമാണ് പലരും ഇന്‍ബൊക്‌സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും. 

ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേര്‍ മതി ആണിന്റെ വില കളയാന്‍. ഞാന്‍ എന്താവണം എന്നത് ഞാന്‍ തീരുമാനിക്കണം. ഞാന്‍ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളര്‍ത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആര്‍ക്കും വന്നു പഠിപ്പിച്ചു തരാന്‍ ഒക്കില്ല.


 



പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട്. അത് മനുഷ്യനായാലും മൃഗമായാലും. പ്രകൃതി നിയമമാണത്. അത് മനസിലാവാനുള്ള മാനസിക വളര്‍ച്ച ഇല്ലെങ്കില്‍ പെണ്ണിനെ കണ്ടാല്‍ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെണ്‍കുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം. താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം. ഈ ചേട്ടന്‍ 
അശ്ലീല സന്ദേശം അയച്ചത്, ഞാന്‍ ഇടുന്ന ഫോട്ടോയുടെയും എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്‌നം ആണെന്ന് പറയാന്‍ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേല്‍ അടിച്ചേല്പിക്കരുത്.

പേരും മറ്റും മറച്ചു വക്കണമെന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തില്‍ തൊടുമ്പോള്‍ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണ്. നാളെ അയാള്‍ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാല്‍ ഇന്നയാളുടെ വിവരം പുറത്തു പറയാത്തതില്‍ നാളെ ഞാന്‍ ദുഃഖിക്കും. 

അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓര്‍ക്കാതെ അയാള്‍ ചെയ്ത തെറ്റ് ഞാന്‍ എന്തിനു മൂടിവച്ചു എന്റെ സഹോദരിമാരെ ഞാന്‍ നാളത്തെ ഇരകള്‍ ആക്കണം? ഇതാണ് എന്റെ ശരി - എന്ന് പറഞ്ഞാണ് നടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Keywords: Actress Sadhika published the immoral messages, someone send her, Actress,  Serial, Social media, Published, Dress, Liberty, Molestation,  Photo

Post a Comment