'18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ'; അനശ്വര രാജന്റെ പുതിയ മോഡേണ്‍ ലുക്ക് ചിത്രത്തിന് മോശം കമന്റുകളുമായി സദാചാരവാദികള്‍

കൊച്ചി: (www.kvartha.com 12.09.2020) മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. അനശ്വരയും മാത്യൂസ് തോമസും തമ്മിലുള്ള കെമിസ്ട്രിയും കൈയ്യടി നേടി. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര 18-ാം പിറന്നാള്‍ ആഘോഷിച്ചത്.

ഇപ്പോഴിതാ നടി അനശ്വര രാജന്റെ പുതിയ ചിത്രത്തിനു നേരെ സൈബര്‍ ആക്രമണം. നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ പുതിയ മോഡേണ്‍ ലുക്ക് ആണ് ചിലരെ ചൊടിപ്പിച്ചത്. ബോള്‍ഡ് ലുക്കിലാണ് അനശ്വര ചിത്രത്തിലെത്തിയിരിക്കുന്നത്. രഞ്ജിത് ഭാസ്‌കര്‍ ആണ് ചിത്രം എടുത്തിരിക്കുന്നത്.

News, Kerala, Kochi, Cinema, Actress, Photos, Social Media, Instagram, Entertainment, Actress Anaswara Rajan faces social media trolls for her bold photos

'18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ' എന്നാണ് ഒരു കമന്റ്. അടുത്തത് എന്ത് വസ്ത്രമാണ് എന്നാണ് മറ്റൊരു വിമര്‍ശനം.

News, Kerala, Kochi, Cinema, Actress, Photos, Social Media, Instagram, Entertainment, Actress Anaswara Rajan faces social media trolls for her bold photos

മോശം കമന്റുകളും സദാചാര ആക്രണവും തുരുമ്പോഴും അനശ്വരയ്ക്ക് പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ഡിയര്‍ ഗേള്‍സ് ആണങ്ങളമാരാണല്ലോ കമന്റ് നിറയെ എന്നാണ് ഒരു കമന്റ്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നവര്‍ പറയുന്നു. ട്രോളുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ഇക്കൂട്ടര്‍.

News, Kerala, Kochi, Cinema, Actress, Photos, Social Media, Instagram, Entertainment, Actress Anaswara Rajan faces social media trolls for her bold photos

ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ തമിഴിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അനശ്വര. തൃഷയുടെ രാംഗിയാണ് അരങ്ങേറ്റ ചിത്രം. ആദ്യരാത്രിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

നേരത്തെ നടി സാനിയ ഇയ്യപ്പന്‍, എസ്തര്‍ അനില്‍ തുടങ്ങിയവരുടെ വസ്ത്രധാരണത്തിനു നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു.

Keywords: News, Kerala, Kochi, Cinema, Actress, Photos, Social Media, Instagram, Entertainment, Actress Anaswara Rajan faces social media trolls for her bold photos

Post a Comment

Previous Post Next Post