Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4125 പേര്‍ക്ക്

Thiruvananthapuram,News,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com 22.09.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 4125 പേര്‍ക്ക്. കഴിഞ്ഞദിവസം 2910 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

19 മരണമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേര്‍ രോഗമുക്തി നേടി. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40, 382 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

4125 Corona case confirmed in Kerala Today, Thiruvananthapuram,News,Health,Health and Fitness,Kerala.

കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തില്‍ തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ വ്യാപനം ഏറ്റവും രൂക്ഷം. 7047 പേര്‍ തിരുവനന്തപുരത്ത്. ആകെ രോഗബാധിതരില്‍ 18 ശതമാനവും തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 175 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്കില്‍ 32 ശതമാനവും തലസ്ഥാനത്താണ്. 681 പേര്‍ക്ക് ചൊവ്വാഴ്ച തിരുവനന്തപുരത്ത് രോഗം ബാധിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ആള്‍ക്കൂട്ടത്തില്‍ ഉണ്ടാക്കിക്കൊണ്ടുള്ള സമരത്തെ കാണേണ്ടതുണ്ട്.

Keywords: 4125 Corona case confirmed in Kerala Today, Thiruvananthapuram,News,Health,Health and Fitness,Kerala.


إرسال تعليق