Follow KVARTHA on Google news Follow Us!
ad

ബാധ ഒഴിപ്പിക്കാനെന്നപേരില്‍ മൂന്നു വയസ്സുകാരിയെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അടിച്ചുകൊന്നു; കൗമാരക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാനെന്നപേരില്‍ മൂന്നു വയസ്സുകാരിയെ സ്വയംപ്രഖ്യാപിത Bangalore,News,Local News,Police,Arrested,Crime,Criminal Case,National,
ബംഗളൂരു : (www.kvartha.com 30.09.2020) ബാധ ഒഴിപ്പിക്കാനെന്നപേരില്‍ മൂന്നു വയസ്സുകാരിയെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അടിച്ചുകൊന്നു. സംഭവത്തില്‍ കൗമാരക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചായക്കട നടത്തുന്ന പവീന്‍-ബേബി ദമ്പതിമാരുടെ മകള്‍ പൂര്‍വിക ആണ് മരിച്ചത്. സംഭവത്തില്‍ ആള്‍ദൈവം രാകേഷ് (21), പുരുഷോത്തം (19) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇരുവരും സഹോദരങ്ങളാണ്.

പൂര്‍വിക ഒരാഴ്ചയായി രാത്രി കരയാറുണ്ടായിരുന്നു. ബാധ കൂടിയതാണെന്ന് സംശയം തോന്നിയ വീട്ടുകാര്‍ ഞായറാഴ്ച രാവിലെ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിച്ചു. മാതാപിതാക്കളുടെ ആവശ്യമനുസരിച്ച് പുരുഷോത്തം കുട്ടിയെ സഹോദരനായ ആള്‍ദൈവം രാകേഷിന്റെ അടുക്കലെത്തിച്ചു. യെല്ലമ്മാ ദേവതയുടെ ആത്മാവ് കൂടിയിട്ടുണ്ടെന്ന് സ്വയംവിശ്വസിച്ചിരുന്ന രാകേഷ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കുടിലിലാണ് താമസം. ദുര്‍മന്ത്രവാദവും നടത്തിയിരുന്നു.



കുട്ടിയുടെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടെന്നും ഒഴിപ്പിച്ചു തരാമെന്നും രാകേഷ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ കുടിലിനകത്തേക്കു കൊണ്ടുപോയി വടികൊണ്ട് ഒരു മണിക്കൂറോളം അടിച്ചു. കുട്ടി നിലവിളിച്ചപ്പോഴും മാതാപിതാക്കള്‍ പുറത്തു നില്‍ക്കുകയായിരുന്നു. അടി കൊണ്ട് കുട്ടിക്ക് അനക്കമില്ലെന്നു കണ്ടപ്പോള്‍ രാകേഷും പുരുഷോത്തമും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. വീട്ടിലേക്കു കൊണ്ടുപോവാമെന്നും ഉടന്‍ ബോധം വീണ്ടുകിട്ടുമെന്നും അറിയിച്ചു.

എന്നാല്‍, വീട്ടിലെത്തി മണിക്കൂറുകളായിട്ടും കുട്ടി അനങ്ങാത്തതു കണ്ട് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഈ സമയം രാകേഷും പുരുഷോത്തമും ഒളിവില്‍ പോയിരുന്നു. മാതാപിതാക്കള്‍ ചിക്കജ്ജുര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളുടെ പേരില്‍ കൊലപാതകത്തിനും ദുര്‍മന്ത്രവാദത്തിനും കേസെടുത്തു.

Keywords: 3-year-old toddler  to death by self-styled godman, Bangalore,News,Local News,Police,Arrested,Crime,Criminal Case,National.

Post a Comment