Follow KVARTHA on Google news Follow Us!
ad

ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്; ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രാജ്യസഭാംഗങ്ങളും

Wealth, Rich, Politicians, Business, Finance, 13 Businessmen with political backgrounds among India's richest #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാ
ന്യൂഡെല്‍ഹി: (www.kvartha.com 30.09.2020) ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 ല്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ രാജ്യസഭാംഗങ്ങളും. 13 പേര്‍ രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍. രാജ്യസഭാംഗങ്ങളായ മഹേന്ദ്ര പ്രസാദ്, ജയ ബച്ചന്‍ എന്നിവരടക്കമാണ് പട്ടികയിലുള്ളത്. രാജ്യസഭാംഗമായ ജയ ബച്ചന്റെ പേര് ആദ്യ നൂറിലാണ് ഉള്ളത്. ഹുറുണ്‍ പട്ടികയില്‍ ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ പേരുകളാണ് ഉള്‍പ്പെട്ടത്. 828 പേരാണ് ഇതിലുള്ളത്. 

News, National, India, New Delhi, Wealth, Rich, Politicians, Business, Finance, 13 Businessmen with political backgrounds among India's richest


അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകനായ മഹേന്ദ്ര പ്രസാദിന് 2020 ഓഗസ്റ്റ് 31ലെ കണക്ക് പ്രകാരം 13400 കോടി രൂപ ആസ്തിയുണ്ട്. 14 ശതമാനം വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ നേടാനായത്. ബിജെപിയുടെ മുംബൈ തലവന്‍ മംഗള്‍ പ്രഭാത് ലോധയുടെ ആസ്തി 25200 കോടിയാണ്. മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മാക്രോടെകിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ കുടുംബത്തിന്റെ ആസ്തി 58100 കോടിയാണ്. ഇദ്ദേഹം 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു. 

ബിജെപിയുടെ 2006 മുതലുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍, ബിജെപിയുടെ മറ്റൊരു രാജ്യസഭാംഗം രവീന്ദ്ര കിഷോര്‍, ബിജെപി എംഎല്‍എ പരഗ് കിഷോര്‍ ഷാ തുടങ്ങിയവരുടെ പേരുകളും ഇതിലുണ്ട്. തെര്‍മാക്‌സിന്റെ അനു അഗ, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ശോഭന ഭാരതിയ, നവീന്‍ ജിന്‍ഡല്‍, വിജയ് ശങ്കേശ്വര്‍ എന്നിവര്‍ നേരത്തെ രാഷ്ട്രീയ ബന്ധമുണ്ടായിരുന്ന ബിസിനസുകാരാണ്.

Keywords: News, National, India, New Delhi, Wealth, Rich, Politicians, Business, Finance, 13 Businessmen with political backgrounds among India's richest

Post a Comment