Follow KVARTHA on Google news Follow Us!
ad

'ടെസ്റ്റിനെ പറ്റി ആളുകള്‍ ഭയപ്പെടരുത്, ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ നമ്മുടെ രാജ്യം ആരോഗ്യമുള്ളതാകൂ'; ഗാന്ധിജിയുടെ വേഷത്തില്‍ കോവിഡ് പരിശോധന നടത്താനെത്തി പത്തുവയസുകാരന്‍

ഗാന്ധിജിയുടെ വേഷത്തില്‍ കോവിഡ് പരിശോധന നടത്താനെത്തി പത്തുവയസുകാരന്‍ News, National, COVID-19, test, Boy, Mahatma Gandhi
ഗാന്ധിനഗര്‍: (www.kvartha.com 30.09.2020) ഗാന്ധിജിയുടെ വേഷത്തില്‍ കോവിഡ് പരിശോധന നടത്താനെത്തി പത്തുവയസുകാരന്‍. ഗുജറാത്തിലെ ഒരു കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം. കോവിഡ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു വേറിട്ട ബോധവത്ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചുമിടുക്കന്‍. 

'കൊറോണ വൈറസ് പരിശോധനയ്ക്കായി എന്റെ സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ടെസ്റ്റിനെ പറ്റി ആളുകള്‍ ഭയപ്പെടരുത്. ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ നമ്മുടെ രാജ്യം ആരോഗ്യമുള്ളതാകൂ', എന്ന് പത്തുവയസുകാരന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധിയുടെ വേഷത്തില്‍ കോവിഡ് പരിശോധന നടത്താനെത്തിയ കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

News, National, COVID-19, test, Boy, Mahatma Gandhi, 10-year-old Gujarat boy goes for COVID 19 test dressed up as Mahatma Gandhi
Keywords: News, National, COVID-19, test, Boy, Mahatma Gandhi, 10-year-old Gujarat boy goes for COVID 19 test dressed up as Mahatma Gandhi

Post a Comment