Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം

യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി വൈ എഫ്​ ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത് Youth Congress-DYFI clash in Thiruvananthapuram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.08.2020) തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം. യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി വൈ എഫ്​ ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. 

പി എസ് സി യിൽ റാങ്കുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടത്തെ പി എസ്​ സി ആസ്​ഥാന ഓഫീസിനുമുന്നിൽ സമരം നടത്തുകയായിരുന്നു. ഇതിനിടെ വെഞ്ഞാറമൂട്​ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച്​ ഇവിടേക്ക്​ ഓടിക്കയറിയ ഡി വൈ എഫ്​ ഐ പ്രവർത്തകർ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു.



തുടർന്ന്​ ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേർക്ക്​ പരി​ക്കേറ്റു.


Keywords: Thiruvananthapuram, Kerala, News, Youth Congress, DYFI, Clash, Youth Congress-DYFI clash in Thiruvananthapuram

Post a Comment