Follow KVARTHA on Google news Follow Us!
ad

ജോലി കിട്ടാതെ യുവാവ് മരിച്ച സംഭവം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി എസ് സി ചെയര്‍മാന്റെ കോലം തൂക്കിലേറ്റി

തിരുവനന്തപുരം കാരക്കോണത്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിനു ഉത്തരവാദിയായ പി എസ് സി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി Youth Congress activists hang PSC chairman's coffin #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 30.08.2020) പി എസ് സി റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂലം സര്‍ക്കാര്‍ ജോലിയെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം കാരക്കോണത്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മരണത്തിനു ഉത്തരവാദിയായ പി എസ് സി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി എസ് സി ചെയര്‍മാന്റെ കോലം  പ്രതീകാത്മകമായി തൂക്കിലേറ്റി.


പ്രതിഷേധ സമര പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, ഷാജു കണ്ടമ്പേത്ത്,  ഇമ്രാന്‍ പി, കെ.എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാരായ എം.കെ വരുണ്‍ , നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, മുഹ്‌സിന്‍ കീഴ്ത്തള്ളി,  മുഹമ്മദ്   റിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലക്ടറേറ്റിലേക്കുള്ള മാര്‍ച്ച് തടയുന്നതിനായി വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.


Keywords: Kannur, Kerala, News, Youth, Dead, Youth Congress, PSC, Chairman, FIR, Youth Congress activists hang PSC chairman's coffin

Post a Comment