Follow KVARTHA on Google news Follow Us!
ad

പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം

പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ കൈThrissur,News,Suicide Attempt,Allegation,Complaint,Kerala
തൃശൂര്‍: (www.kvartha.com 10.08.2020) പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ കൈഞരമ്പ് മുറിച്ച് വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം. ലൈഫ് മിഷന്‍ പദ്ധതിയിലേക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വൈകുന്നുവെന്നാരോപിച്ചാണ് ഘരാവോ ചെയ്തത്. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. 

വില്ലേജ് ഓഫീസിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയിലേയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നുവെന്ന് ജനങ്ങള്‍ നിരന്തരമായി പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഘരാവോ നടത്തിയത്.


Keywords: Village officer attempts suicide by cutting off wrist,Thrissur,News,Suicide Attempt,Allegation,Complaint,Kerala.

Post a Comment