Follow KVARTHA on Google news Follow Us!
ad

പരിയാരത്ത് കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ മരിച്ചു

കണ്ണൂരിനെ നടുക്കി കൊണ്ട് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി
കണ്ണൂര്‍: (www.kvartha.com 30.08.2020) കണ്ണൂരിനെ നടുക്കി കൊണ്ട് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. പരിയാരത്തെ കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന ആലക്കോട് പഞ്ചായത്ത് പരിധിയിലെ  കെ.വി സന്തോഷ് (45), പെരളശേരി പഞ്ചായത്ത് പരിധിയിലെ കെ.കൃഷ്ണന്‍ (74) എന്നിവരാണ് മരിച്ചത്.



 കെ.വി സന്തോഷ് മുംബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. ഇയാള്‍ ഒരാഴ്ച്ച മുമ്പാണ് കേരളത്തില്‍ എത്തിയത് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങള്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്‌നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഈ മാസം ഒന്‍പത് മുതല്‍ ചകിത്സയിലായിരുന്നു. ഇതോടെ കണ്ണൂരില്‍ ആകെ കോവിഡ് മരണം 30 ആയി ഉയര്‍ന്നിട്ടുണ്ട്.


Keywords: News, Kerala, Kannur, COVID19, Trending, Report, Death,  Two people who had been undergoing COVID treatment in Pariyar have died
 

Post a Comment