Follow KVARTHA on Google news Follow Us!
ad

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; പി ജെ ജോസഫിന് തിരിച്ചടി

കോട്ടയം: (www.kvartha.com 31.08.2020) രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ജോസഫ് - ജോസ് വിഭാഗങ്ങൾ തമ്മിൽ ചിഹ്നത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നൽകിയ പരാതിയിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പറഞ്ഞത്. തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് പി ജെ ജോസഫ് അറിയിച്ചു. 

കമ്മീഷനിൽ പരാതി പരിഗണിച്ച മൂന്നംഗ സമിതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, സുശീൽ ചന്ദ്ര എന്നിവർ രണ്ടില ജോസ് കെ മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു. എന്നാൽ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേർക്കും ചിഹ്നം നൽകാൻ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നും വിധിയിൽ അശോക് ലവാസ ചൂണ്ടിക്കാട്ടി. സത്യം വിജയിക്കുമെന്ന് തെളിഞ്ഞെന്ന് ജോസ് കെ മാണി പറ‍ഞ്ഞു. 



Keywords: Kottayam, News, Kerala, Jose K Mani, P J Joseph, Complaint,  Two-leaf clover to Jose K Mani; A setback for P J Joseph
 

Post a Comment