Follow KVARTHA on Google news Follow Us!
ad

എന്റെതു കൂടിയാണ് ആ ലയങ്ങള്‍: ഡി ഐ ജി കെ സേതുരാമന്‍ പറയുന്നു

ഓരോന്നും കാണുമ്പോള്‍ ചീട്ടുകൊട്ടാരം പോലെ തോന്നും Those rhythms are mine too; DIG K sethuraman #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com 10.08.2020) കൊടും മഞ്ഞിലും മഴയിലും കൊളുന്തു നുള്ളുന്ന തൊഴിലാളി ജീവിതങ്ങള്‍ക്ക് തല ചായ്ക്കാനുള്ളതാണ് ലയങ്ങള്‍. ഓരോന്നും കാണുമ്പോള്‍ ചീട്ടുകൊട്ടാരം പോലെ തോന്നും. ഒരു ചെറു കാറ്റു വീശിയാല്‍ തകര്‍ന്നു വീണ്ടേക്കാം. ഓരോ എസ്റ്റേറ്റ് ലയങ്ങളിലെയും ഒറ്റമുറി വാസത്തിനിടെയില്‍ ശ്വാസം മുട്ടുന്ന ഒരുപാട് ജന്മങ്ങളുണ്ട്. ഇവിടെ നടക്കുന്നത് പുറംലോകമറിയില്ല. ഞാനും അത്തരമൊരു ലയത്തിലാണ് ജനിച്ചു വളര്‍ന്നത് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ.സേതുരാമന്‍ പറയുന്നു.

രണ്ടു മുറികളുള്ള നിന്നു തിരിയാന്‍ ഇടമില്ലാത്ത എന്റെ ലയം ഇന്നും മനസില്‍ മങ്ങാത്ത ഓര്‍മ്മയാണ്. മൂന്നാറിലെ പെരിയവരെ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.മഴ പെയ്താല്‍ ചോരുമായിരുന്നു അത്.ലയങ്ങളില്‍ ജീവിച്ചു മരിക്കുന്നവരെ ആരും മനുഷ്യരായി പരിഗണിക്കാറില്ല. എത്രയോ തലമുറകള്‍ ഇങ്ങനെ മണ്‍മറഞ്ഞു പോയിട്ടുണ്ട്. കാലമേറെ കഴിഞ്ഞിട്ടും ലയങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. കെട്ടിടങ്ങള്‍ അന്നത്തെപ്പോലെ തന്നെ. തൊഴിലാളികളുടെ പരാതികള്‍ ആരും കേള്‍ക്കാറില്ല.


ദിവസവും 16 കിലോമീറ്റര്‍ നടന്നാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. മൂന്നാറിലെ തമിഴ് സ്‌കൂളിലായിരുന്നു പഠിച്ചത്. അഞ്ചാം ക്‌ളാസ് വരെ നോട്ടുബുക്കുകളോ പുസ്തകമോ ഉണ്ടായിരുന്നില്ല. അഞ്ചാം ക്‌ളാസിനു ശേഷം കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ എത്തിയതോടെയാണ് എന്റെ മനസില്‍ സിവില്‍ സര്‍വീസ് എന്ന മോഹം വളരുന്നത് ജോലി കിട്ടിയതോടെ എന്റെ അച്ഛന്‍ കറുപ്പയ്യയെയും അമ്മ സുബ്ബ മ്മാളിനെയും ഞാന്‍ കൂടെ കൊണ്ടുവന്നു.അവര്‍ ഇപ്പോഴും എന്റെ കൂടെയാണ് താമസിക്കുന്നത്.ലയങ്ങള്‍ നമ്മുടെ പരിഷ്‌കൃത സമൂഹത്തിനെ നാണിപ്പിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ലയങ്ങളുടെ സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണം. കൊ തൊഴിലുടമകള്‍ക്കു വേണ്ടിയാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. തേയില നുള്ളാന്‍ ജീവിതം ഹോമിക്കുന്നവര്‍ക്കായി ഒരു തുണ്ടു ഭൂമിയെങ്കിലും അനുവദിക്കണമെന്നും കെ.സേതുരാമന്‍ പറഞ്ഞു.



Keywords: Kannur, Kerala, News, Rain, Police, Officer, Those rhythms are mine too; DIG K sethuraman