Follow KVARTHA on Google news Follow Us!
ad

'നന്ദിയുണ്ട് പുട്ടണ്ണാ... ഈ ഉപകാരം ജന്മത്തില്‍ മറക്കില്ല'; പുടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം കൊണ്ട് 'ആറാട്ട്'

നന്ദിയുണ്ട് Social Media, Apology, Thanks Mr Putin Malayalees write on Facebook over Covid vaccine #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 
മോസ്‌കോ: (www.kvartha.com 12.08.2020) നന്ദിയുണ്ട് പുട്ടണ്ണാ... ഒരുപാട് നന്ദി.. പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..' റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം തകര്‍ക്കുകയാണ്. ഒട്ടേറെ പേരാണ് വാക്‌സിന്‍ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നവരെയും കൂട്ടത്തില്‍ കാണാം. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജില്‍ കാണാറുണ്ട്.
 
News, World, Russia, Vladimir Putin, Facebook, Social Media, Apology, Thanks Mr Putin Malayalees write on Facebook over Covid vaccine

ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി 'സ്പുട്‌നിക് 5' എന്ന പേരാണ് കോവിഡ് വാക്‌സിന് പേര് നല്‍കിയത്. മോസ്‌കോയിലെ ഗമാലിയ ഗവേഷണ സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂണ്‍ 18നായിരുന്നു.

News, World, Russia, Vladimir Putin, Facebook, Social Media, Apology, Thanks Mr Putin Malayalees write on Facebook over Covid vaccine

38 പേരില്‍ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തില്‍ 1000 പേര്‍ക്കു വാക്‌സിന്‍ നല്‍കി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടര്‍ന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുന്‍പാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് റഷ്യയുടെ വാദം.

Keywords: News, World, Russia, Vladimir Putin, Facebook, Social Media, Apology, Thanks Mr Putin Malayalees write on Facebook over Covid vaccine

Post a Comment