Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതശ്രമം; എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കുന്നതെന്നും മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിന്റെ മറവില്‍ തന്നെയും തന്റെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്താന്‍ #കേരളാവാര്‍ത്തകള്‍ #മുഖ്യമന്ത്രി #മാധ്യമങ്ങള്‍ Some media pers
തിരുവനന്തപുരം: (www.kvartha.com 07.08.2020) സ്വര്‍ണക്കടത്ത് കേസിന്റെ മറവില്‍ തന്നെയും തന്റെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്നും ചില മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും അതിന് കൂട്ടുനില്‍ക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പ്രത്യേക ഉപജാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങള്‍ മാറി. മുഖ്യമന്ത്രി കസേര ഒഴിയണമെന്ന ആഗ്രഹം നടക്കില്ല, അത് മനസ്സില്‍ വെച്ചാമതി. ചിലര്‍ക്ക് എന്നെയും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തെയും രാഷ്ട്രീയമായി തകര്‍ക്കണമെന്ന് ചില ശക്തികള്‍ക്കുണ്ട്. അവരുടെ ഉദ്ദേശത്തിന് കൂട്ടുനില്‍ക്കുകയാണോ നിങ്ങള്‍ ചെയ്യേണ്ടത്. സാധാരണ നിലയിലുള്ള മാധ്യമധര്‍മം പാലിക്കണം. അത് നിങ്ങളെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
CM
മുഖ്യമന്ത്രിയുമായി പരിചയമില്ലേ എന്ന് പറഞ്ഞാല്‍ അതിനുത്തരും സ്വപ്‌നയുടെ വക്കീല്‍ തന്നെ മാധ്യമങ്ങളോട് ചോദിച്ചല്ലോ, നിങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പരിചയമില്ലേ എന്ന്. അതുകൊണ്ട് നിങ്ങള്‍ തൃപ്തരല്ല. നിങ്ങള്‍ തൃപ്തരാകാത്തത് നിങ്ങള്‍ക്ക് തൃപ്തി വരാത്തത് കൊണ്ടല്ല. നിങ്ങളെ ഈ വഴിക്ക് പറഞ്ഞ് വിട്ടവര്‍ക്ക് തൃപ്തി വന്നില്ല. ആ തൃപ്തി വരണമെങ്കില്‍ എന്ത് വേണം. ഈ കസേരയില്‍ നിന്ന് ഞാനങ്ങ് ഒഴിഞ്ഞ് കിട്ടണം. അത് നിങ്ങടെ ആഗ്രഹം കൊണ്ട് നടക്കില്ല. നാട്ടിലെ ജനങ്ങള്‍ തീരുമാനിച്ചാലേ നടക്കൂ. അത് നിങ്ങള്‍ മനസ്സിലാക്കണം. സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നെന്നാണോ? അതിന് നിങ്ങള്‍ എത്ര പരിശ്രമിച്ചാലും നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് ഒരു മാധ്യമം ഉപ്പും വെള്ളവും എടുത്ത് കൊണ്ട് പോകുന്നത് കണ്ടല്ലോ, ആരാ ഉപ്പ് കോരിയത്. ആരാണ് വെള്ളം എടുത്തത്. ആരാണ് വെള്ളം കുടിക്കേണ്ടി വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി തലപ്പത്തിരിക്കുന്ന ഞാന്‍ വെള്ളം കുടിക്കുമെന്നാണോ, അത് മനസില്‍ വെച്ചാമതി. എനിക്ക് യാതൊരു ആശങ്കയുമില്ല. സ്വര്‍ണക്കടത്ത് ഗൗരവമായ കേസാണ്. ആ രീതിയില്‍ അന്വേഷിക്കണമെന്ന് തുടക്കം മുതല്‍ ഞാന്‍ പറഞ്ഞു. അത് തന്നെയാണ് എന്‍ ഐ എ കോടതിയില്‍ പറഞ്ഞത്. ഞാന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ഇനി അധിക ദിവസം കഴിയേണ്ട എല്ലാം പുറത്ത് വരും. ആരുടെയൊക്കെ നെഞ്ചിടിക്കുമെന്ന് അപ്പോ കാണാം. എനിക്കും ഓഫീസിനും ഒന്നും മറച്ചുവെക്കാനില്ല. കേസിനെ കുറിച്ച് എനിക്കും സര്‍ക്കാരിനും വ്യക്തമായ നിലപാടുണ്ട്. അതുകൊണ്ടാണ് എം ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്.

നിങ്ങള്‍ എന്നെയും എന്റെ ഓഫീസിനെയും അപര്‍ത്തിപെടുത്തന്ന രീതിയില്‍ വാര്‍ത്ത കൊടുക്കുന്നു. അതാണോ മാധ്യമ ധര്‍മം. എന്നെയോ എന്റെ രാഷ്ട്രിയത്തിന്റെയോ ആളുകള്‍ അധികാരത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ പൂര്‍വചരിത്രമില്ലേ, ഞങ്ങള്‍ വന്നത് കൊണ്ട് ഈ നാടിനെന്തെങ്കിലും ദോഷമുണ്ടോ? ഞാന്‍ സാധാരണ പത്രസമ്മേളനം നടത്തുമ്പോള്‍ കോവിഡിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. അവര്‍ക്കൊന്നും മനപ്രയാസം ഉണ്ടാക്കണ്ട എന്ന് കരുതിയാണ് ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാത്തത്. മറ്റുള്ള ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സാധാരണ നിങ്ങള്‍ ചോദിച്ചാല്‍ മാത്രമേ മറുപടി പറയൂ. ഇനി അതാണ് വേണ്ടതെങ്കില്‍ അതുമാകാം. അതിനും മടിയില്ല. നാളെ നിങ്ങളെ ചോദ്യത്തിന് മറുപടി പറയാതെ ഞാന്‍ പോയെന്ന് നാളെ പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ ഐ എയുടെ റിപ്പോര്‍ട്ടിന്റെ പൊരുള്‍ അല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ നിലയ്ക്കുള്ള സ്വാഭാവികമായ മാധ്യമധര്‍മം കാണിക്കണം. അത് നിങ്ങളെ ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. എന്നെയും എന്റെയും ഓഫീസിനെയും അപകീര്‍ത്തിപ്പെടുത്ത രീതിയില്‍ വാര്‍ത്ത കൊടുത്തു. കേരളം പോലൊരു സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഓഫീസും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നെന്ന് വരുത്തി തീര്‍ക്കാനാണോ നിങ്ങളുടെ ആവശ്യം. നിങ്ങള്‍ക്ക് എല്ലാ കാലത്തും നിങ്ങളുടേതായ അജണ്ടയുണ്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. സ്വര്‍ണക്കടത്തിനെ കുറിച്ച് സ്വാഭാവികമായ ചോദ്യമാണ് ഉന്നയിച്ചതെങ്കില്‍ അത് ആരോപണവിധേയനായ ഉദ്യോഗസ്ഥനില്‍ നില്‍ക്കണ്ടേ. അതിനപ്പുറം എന്താണിത്ര തിടുക്കം.

Keywords: Some media persons deliberately to defame CMO and Me: CM, Media, CM, Sivasankar, NIA, CMO, Media Ethics, Criticise, Agenda, Court, Lawyer, 

Post a Comment