Follow KVARTHA on Google news Follow Us!
ad

ഭാര്യയുമൊത്ത് മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തു; ലൈസന്‍സ് ആവശ്യപ്പെട്ടു; നടുറോഡില്‍ വനിതാ കോണ്‍സ്റ്റബിളുമായി കൊമ്പുകോര്‍ത്ത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ

ഭാര്യയുമൊത്ത് മാസ്‌കRavindra Jadeja, Cop in Argument Over Wearing Mask,Mumbai,News,Police,Complaint,Mask,Hospital,Treatment,Cricket,Sports,National.
രാജ്‌കോട്ട്: (www.kvartha.com 11.08.2020) ഭാര്യയുമൊത്ത് മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്തതിനെ ചോദ്യം ചെയ്യുകയും ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്ത വനിതാ കോണ്‍സ്റ്റബിളുമായി നടുറോഡില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ രാജ്‌കോട്ടില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. 

രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടും അത് പാലിക്കാത്തതിനെ തുടര്‍ന്നാണ് വഴിമധ്യേ താരത്തെ രാജ്‌കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ സോനാല്‍ ഗോസായി ചോദ്യം ചെയ്തത്. ജഡേജയുടെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ചോദ്യം ചെയ്തത്.


നഗരത്തിലെ കിസാന്‍പര ചൗക്കിലൂടെ ഭാര്യ റിവാബ സോളങ്കിയ്ക്കും മറ്റു ചിലര്‍ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു താരം. എന്നാല്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയൊടുക്കാന്‍ പൊലീസുകാരി നിര്‍ദേശിച്ചതാണ് ജഡേജയെയും ഭാര്യയേയും ചൊടിപ്പിച്ചത്. താരത്തില്‍നിന്ന് ലൈസന്‍സ് ആവശ്യപ്പെട്ടതും രംഗം വഷളാക്കി.

തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ മോശമായി പെരുമാറിയെന്ന് കാട്ടി ജഡേജയും ഭാര്യയും മേലുദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജഡേജയുമായി വാഗ് വാദത്തില്‍ ഏര്‍പ്പെട്ട കോണ്‍സ്റ്റബില്‍ സോനാല്‍ ഗോസായി രക്ത സമ്മര്‍ദം ഉയര്‍ന്നതിനിടെ തുടര്‍ന്ന് രാജ്‌കോട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

'ജഡേജയും കോണ്‍സ്റ്റബിളും പറയുന്നത് എതിര്‍കക്ഷി മോശമായി പെരുമാറിയെന്നാണ്. എന്നാല്‍ സംഭവത്തില്‍ ഇരു കൂട്ടരും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ല. ജഡേജ മാസ്‌ക് ധരിച്ചിരുന്നതായാണ് എനിക്ക് ലഭിച്ച പ്രാഥമിക വിവരം. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കും' എന്ന് രാജ്‌കോട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ മനോഹര്‍സിങ് ജഡേജ വ്യക്തമാക്കി.

ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം യുഎഇയിലേക്ക് പുറപ്പെടാന്‍ ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് ജഡേജ വിവാദത്തില്‍ ചാടിയത്. ഓഗസ്റ്റ് 22ന് ടീം ചെന്നൈയില്‍നിന്ന് യാത്ര തിരിക്കും മുന്‍പേ അവിടേക്കു പോകാനിരിക്കുകയാണ് ജഡേജ.

അതേസമയം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും പൊലീസുകാരുമായി കോര്‍ത്ത് വിവാദത്തില്‍ ചാടുന്നത് ഇതാദ്യമല്ല. 2018ല്‍ റിവയെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആരോപണവിധേയനായ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് ആഹിറിനെ റിവയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു സംഭവം. റിവ ഓടിച്ചിരുന്ന കാര്‍ സഞ്ജയുടെ ബൈക്കില്‍ ഇടിച്ചു ചെറിയ അപകടം ഉണ്ടായി. തുടര്‍ന്നു സഞ്ജയ് ബൈക്കില്‍ നിന്ന് ഇറങ്ങി റിവയെ മര്‍ദിക്കുകയായിരുന്നു. റിവയുടെ തലമുടിക്കു പിടിച്ചുവലിച്ച സഞ്ജയ് അവരുടെ കരണത്തടിച്ചെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.

Keywords: Ravindra Jadeja, Cop in Argument Over Wearing Mask,Mumbai,News,Police,Complaint,Mask,Hospital,Treatment,Cricket,Sports,National. 

Post a Comment