Follow KVARTHA on Google news Follow Us!
ad

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ്

പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു Prashant Bhushan should pay Re 1 or go to jail for 3 months: Supreme Court #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 31.08.2020) കോടതിയലക്ഷ്യ കേസിൽ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്കും ഏര്‍പ്പെടുത്തുമെന്നും പറയുന്നു. സെപ്തംബര്‍ 15 വരെയാണ് പിഴയടക്കാനുള്ള സമയ പരിധി നൽകിയിരിക്കുന്നത്. വിരമിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് നിർണായക കേസുകളിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.

ജസ്റ്റിസ് എസ് എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റു ചെയ്തത് കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ വിധി സംബന്ധിച്ച് മിശ്ര വാദം കേട്ടിരുന്നു. തുടർന്ന് മാപ്പപേക്ഷിക്കാൻ കോടതി ആവശ്യപെടുകയായിരുന്നു. എന്നാൽ പ്രശാന്ത് ഭൂഷൻ മാപ് പറയാൻ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.




Keywords: Thiruvananthapuram, Kerala, News, Prashant Bhushan, Supreme Court, Fine, Prashant Bhushan should pay Re 1 or go to jail for 3 months: Supreme Court

Post a Comment