Follow KVARTHA on Google news Follow Us!
ad

പി ആര്‍ പുരസ്‌കാരം പി പി ലിബീഷ് കുമാറിന്

പി രാമകൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി പി ലിബീഷ് കുമാര്‍ അര്‍ഹനായി PR Award goes to PP Libeesh Kumar #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 10.08.2020) അന്തരിച്ച കോണ്‍ഗ്രസ് നേതാവും പടയാളി പത്രാധിപരുമായ  പി രാമകൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി പി ലിബീഷ് കുമാര്‍ അര്‍ഹനായി. 11111 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

പി ആറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ആഗസ്ത് 14ന് ഉച്ചക്ക് രണ്ടു മണിക്ക് തലശേരിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എ ഐ സി സി വക്താവ് പി സി ചാക്കോ അവാര്‍ഡ് നല്‍കും.മാതൃഭൂമിയില്‍ 2020 ഫിബ്രവരി 18 മുതല്‍ 21 വരെ പ്രസിദ്ധീകരിച്ച 'തീയാണ് നെഞ്ചില്‍ 'എന്ന പരമ്പരയാണ് ലിബീഷിനെ അവാര്‍ഡിനര്‍ഹനാക്കിയത്. പ്രഫ. എം പി സുബൈര്‍, ഡി കെ ഡി മുഴപ്പിലങ്ങാട് എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. 


തലശേരിയിലെ ജവഹര്‍ കള്‍ച്ചറല്‍ ഫോറം ആണ് അവാര്‍ഡ് നല്‍കുന്നത്. പത്ര സമ്മേളനത്തില്‍ പ്രഫ. എം പി സുബൈര്‍, കെ ശിവദാസന്‍, ഉസ്മാന്‍ പി വടക്കുമ്പാട്, ഗഫൂര്‍ മനയത്ത് എന്നിവര്‍ പങ്കെടുത്തു.


Keywords: Kannur, Kerala, News, Award, Congress, Leader, Thalassery, PR Award goes to PP Libeesh Kumar