Follow KVARTHA on Google news Follow Us!
ad

പ്രളയത്തിന്റെയും ദുരിതാശ്വാസ ക്യാമ്പിന്റെയും പേരില്‍ വ്യാജ മുന്നറിയിപ്പ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ പൊലീസ് സൈബര്‍ ലോകത്ത് വലവിരിക്കുന്നു

പ്രളയത്തിന്റെയും ദുരിതാശ്വാസ ക്യാമ്പിന്റെയും പേരില്‍ വ്യാജ മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ #കേരളാവാര്‍ത്തകള്‍ #സൈബര്‍ഡോം #സോഷ്യല്‍മീഡിയPolice take
തിരുവനന്തപുരം:(www.kvartha.com 10.08.2020) പ്രളയത്തിന്റെയും ദുരിതാശ്വാസ ക്യാമ്പിന്റെയും പേരില്‍ വ്യാജ മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നവരെ പിടികൂടാന്‍ പോലീസ് സൈബര്‍ ഇടങ്ങളില്‍ സജ്ജീവമായി ഇടപെടുന്നു. ഇതിന്റെ ഭാഗമായി എരണാകുളം റൂറല്‍ പോലീസ്  നിരവധി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആരംഭിച്ചു.

Fake warning


വ്യാജ മുന്നറിയിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ചില സാമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കിലും ആവര്‍ത്തിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാജ മുന്നറിയിപ്പുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ മാത്രമല്ല, പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.


വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാരണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ ആലുവ കേന്ദ്രീകരിച്ചുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ജില്ലാ ഭരണകൂടമോ, സര്‍ക്കാരോ ഇത്തത്തരത്തിലൊരു മുന്നറിയിപ്പ് ആലുവ പ്രദേശത്ത് നല്‍കിയിരുന്നില്ല. ആ സമയം ആളുകള്‍ മാറിത്താസമിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ജനങ്ങളെ ഭീതിപ്പെടുത്താനായി ആരോ ചെയ്തതാണിത്. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെങ്കിലും അതിന്റെ ഉറവിടം അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ യഥാര്‍ത്ഥ മുന്നറിയിപ്പ് വരുമ്പോള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും വെള്ളം ഉയരില്ലെന്ന വ്യാജ മുന്നറിയിപ്പ് പ്രചരിപ്പിച്ചാല്‍ ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകില്ലെന്നും പൊലീസ് പറയുന്നു.


ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും യഥാര്‍ത്ഥ സമൂഹമാധ്യമ അക്കൗണ്ടുകളിലെ മുന്നറിയിപ്പുകള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ഡി.ജി.പി പറഞ്ഞു. വ്യാജ വാര്‍ത്തകളെയും ഉറവിടങ്ങളെയു കണ്ടെത്താന്‍ സൈബര്‍ ഡോം അധികൃതര്‍ സൈബര്‍ ഇടങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. വ്യാജ വ്യാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ആ വാര്‍ത്തയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കും. കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും - സൈബര്‍ഡോമിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിയുടെ പേരില്‍ വ്യാജ മുന്നറിയിപ്പ് പ്രചരിച്ചിരുന്നു. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായതിനാല്‍ കറന്റ് കട്ടുണ്ടാവുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സാപ്പില്‍ വയറലായ സന്ദേശം. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ഉദ്ദേശം എന്താണെന്ന് പലപ്പോഴും അറിയില്ല. ആളുകള്‍ മാറിത്താമസിക്കണം എന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആ പ്രദേശത്തുള്ളവര്‍ ഭയപ്പെടുമെന്ന് മാത്രമല്ല, ആരെങ്കിലും ബന്ധുവീടുകളിലോ മറ്റോ പോയി താമസിച്ചാല്‍. അവിടെ മോഷണം നടക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Keywords: Police take action against those who have spread and share fake information regarding flood and relief camps, Warning, Fake news, Cyberdome, KSEB, Police, Flood, Relief Camp, Spread and Share, Case, DGP