വിജയവാഡയില്‍ കോവിഡ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ന്യൂഡെല്‍ഹി:(www.kvartha.com 09.08.2020)  വിജയവാഡയിലെ കോവിഡ് സെന്ററിലെ തീപിടുത്തത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി 
നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

 'വിജയവാഡയിലെ കോവിഡ് സെന്ററിലുണ്ടായ തീപിടുത്തം വല്ലാതെ വേദനിപ്പിച്ചു. എന്റെ ചിന്തകള്‍  തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയും സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു'. ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

Keywords: PM expresses grief over the loss of lives due to fire at Covid Centre in Vijayawada, New Delhi,News,Accidental Death,Accident,Prime Minister,Narendra Modi,Twitter,National.

Post a Comment

Previous Post Next Post