Follow KVARTHA on Google news Follow Us!
ad

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിയില്‍ ചേരാന്‍ സമ്മതം അറിയിച്ച് നാല് സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും; ഇതിനോടകം അംഗമായത് 20 സംസ്ഥാനങ്ങള്‍; പ്രവര്‍ത്തനം വിലയിരുത്തി പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിയുടെ പുരോഗതി കേന്ദ്ര ഉപഭോക്തൃNew Delhi, News, Minister, Food, Technology, Trending, National,
ന്യൂഡല്‍ഹി: (www.kvartha.com 01.08.2020) 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതിയുടെ പുരോഗതി കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ വിലയിരുത്തി. ജമ്മു ആന്‍ഡ് കശ്മീര്‍, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ് എന്നീ നാലു സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കൂടി പദ്ധതിയില്‍ ചേരാന്‍ ഉള്ള സാങ്കേതിക സമ്മതം അറിയിച്ചതായി മന്ത്രി പറഞ്ഞു.

തുടര്‍ന്ന്, നിലവില്‍ പദ്ധതിയുടെ ഭാഗമായ 20 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കൊപ്പം നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ ഈ സംസ്ഥാനങ്ങളെക്കൂടി ചേര്‍ക്കാന്‍ ഉള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചു. ഇതോടെ 2020 ഓഗസ്റ്റ് ഒന്നു മുതല്‍ 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി'യില്‍ ആകെ 24 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉണ്ടാകും.

'One Nation, One Ration Card': Ram Vilas Paswan reviews plan, four more states adopt ration scheme, New Delhi, News, Minister, Food, Technology, Trending, National

ആന്ധ്രപ്രദേശ്, ബിഹാര്‍, ദാദ്ര നഗര്‍ ആന്‍ഡ് ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്.

ഇതോടെ ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിലെ 80 ശതമാനം വരുന്ന 65 കോടി ജനങ്ങള്‍ക്ക് ഈ സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ എവിടെ നിന്ന് വേണമെങ്കിലും നാഷണല്‍ പോര്‍ട്ടബിലിറ്റി റേഷന്‍ കാര്‍ഡ് വഴി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയും. അവശേഷിക്കുന്ന സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളെ 2021 മാര്‍ച്ചോടെ നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലേക്ക് ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും, രാജ്യത്ത് എവിടെ നിന്നും, റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്നതിന് കേന്ദ്ര പൊതു വിതരണ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്'. ഇതിനായി നാഷണല്‍ പോര്‍ട്ടബിലിറ്റിക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണപ്രദേശങ്ങളുമായി സഹകരിച്ച് സംയോജിത പൊതുവിതരണ നിയന്ത്രണസംവിധാനം(IM-PDS) പദ്ധതി നടപ്പാക്കി വരുന്നു.

ഇതുവഴി ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിലെ ഗുണഭോക്താക്കളായ കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏത് പ്രദേശത്തെയും ന്യായവില ഷോപ്പുകളില്‍ നിന്നും അവരുടെ കൈവശമുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയും. ന്യായവില ഷോപ്പിലെ ബയോമെട്രിക്/ ആധാര്‍ അധിഷ്ഠിത ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ സംവിധാനം ഉപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങാനാവുക.

Keywords: 'One Nation, One Ration Card': Ram Vilas Paswan reviews plan, four more states adopt ration scheme, New Delhi, News, Minister, Food, Technology, Trending, National.