Follow KVARTHA on Google news Follow Us!
ad

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരിപ്പൂരില്‍ വേണ്ടത് ഇമാസ്; ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍

ടേബിള്‍ ടോപ് വിമാനത്താവളങ്ങളായ മംഗലാപുരത്തും കരിപ്പൂരിലും Kochi,News,Trending,Kerala
കൊച്ചി: (www.kvartha.com 10.08.2020) ടേബിള്‍ ടോപ് വിമാനത്താവളങ്ങളായ മംഗലാപുരത്തും കരിപ്പൂരിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റണ്‍വേയുടെ രണ്ട് അറ്റങ്ങളിലും ഇമാസ്(എന്‍ജിനീയേഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം) ഒരുക്കുകയാണ് വേണ്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ ഉപദേശക സമിതി അംഗം ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. വിമാനങ്ങള്‍ റണ്‍വേ കടന്നു പോയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരുപരിധിവരെ ഇത് സഹായകമാണെന്നും എന്നാല്‍ ഇത് നല്ല ചെലവേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വ്യോമയാന മന്ത്രാലയം ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. നാസിം സയിദിക്കൊപ്പം കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം അധ്യക്ഷന് ഇതു സംബന്ധിച്ച കത്ത് നല്‍കിയിരുന്നു. റണ്‍വേയിലെ പ്രകാശസംവിധാനങ്ങള്‍, റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയ(റിസ) എന്നിവയുടെ കാര്യത്തിലുള്ള ആശങ്കകളും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇവിടെ റണ്‍വേയ്ക്ക് വേണ്ട ഏറ്റവും കുറഞ്ഞ അളവ് റീസ ഒരു ഭാഗത്തില്ല. റണ്‍വേ 10 ല്‍ റബര്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. എതിര്‍വശത്ത് റണ്‍വേ 28 ല്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ നിന്നുള്ളതാണിത്.


റണ്‍വേയില്‍നിന്ന് റബര്‍ കൃത്യസമയത്ത് നീക്കുന്നതിന് സംവിധാനം ഇവിടെയില്ല. റണ്‍വേയുടെ ഫ്രിക്ഷന്‍ പരിശോധിക്കുന്നതിനുള്ള ഉപകരണം ചെന്നൈയില്‍ നിന്നെത്തിക്കേണ്ടതിനാല്‍ അതും നടക്കുന്നില്ല. റണ്‍വേയില്‍ റബര്‍ അടിഞ്ഞിട്ടുള്ളതിനാല്‍ വിമാനങ്ങളുടെ ബ്രേക്ക് കൃത്യമായി പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടാകാം. ഇക്കാര്യം ഡിജിസിഎയ്ക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് വലിപ്പം കൂട്ടുന്നതിനുള്ള പരിമിതികള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ മുന്നറിയിപ്പുകളെ അവഗണിച്ച് മഴക്കാലത്തും ഇവിടെ വിമാനങ്ങള്‍ ഇറക്കുന്നു.  ഇതുവരെയും ഇവിടെ വലിയ ദുരന്തമുണ്ടാകാതിരുന്നത് ദൈവാധീനം കൊണ്ടു മാത്രമാണ്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൗകര്യം കരിപ്പൂരിനില്ല.

വിമാനത്താവളത്തിലെ പോരായ്മകളും വരുത്തേണ്ട മാറ്റങ്ങളും അറിയിച്ച് ചിത്രങ്ങള്‍ സഹിതം വിശദമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.  വി ആര്‍ കൃഷ്ണയ്യര്‍ക്കും ഇതു കാണിച്ച് കത്തു നല്‍കിയിരുന്നു. അദ്ദേഹം അന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൈമാറി. പ്രധാനമന്ത്രി അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന വയലാര്‍ രവിക്കു കൈമാറുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും ഇക്കാര്യം ഗൗരവമായെടുത്തില്ല. ഇപ്പോഴുണ്ടായ അപകടം വേണ്ടപ്പെട്ടവരുടെ കണ്ണു തുറപ്പിക്കുമെന്നു കരുതാം എന്നും  അദ്ദേഹം പറഞ്ഞു.

Keywords: My Warning After M’galore Crash Was Ignored: Says Captain Mohan Ranganathan,Kochi,News,Trending,Kerala.

Post a Comment