Follow KVARTHA on Google news Follow Us!
ad

പുഴയിൽ കാണാതായ കേബിൾ ഓപ്പറേറ്ററുടെ മൃതദേഹം കണ്ടെത്തി

മുടിയരിഞ്ഞി പുഴയിൽ കാണാതായ കേബിൾ ടി വി ജീവനക്കാരന്‍ ജോം തോമസാണ് മരിച്ചത് Missing cable operator's body found near river #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 07.08.2020) പുഴയോരത്ത് കേബിൾ പ്രവൃത്തി നടത്തുന്നതിനിടെ  പുഴയിലെ  ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. മുടിയരിഞ്ഞി പുഴയിൽ കാണാതായ കേബിൾ ടി വി ജീവനക്കാരന്‍ ജോം തോമസാണ് (46) മരിച്ചത്.

ഒഴുക്കിൽ പെട്ടതിന്റെ 400 മീറ്റർ ദൂരെ ചെക്ക് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇരിട്ടി സെഞ്ച്വറി വിഷൻ കേബിൾ ഓപ്പറേഴ്സിൽ ജോലി ചെയ്തുവരികയായിരുന്നു. കേബിൾ ജോലി ചെയ്യുന്നതിനിടെ ഇയാൾ അബദ്ധവശാൽ പുഴയിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.




Keywords: Kannur, Kerala, News, Body Found, Missing, River, Missing cable operator's body found near river