Follow KVARTHA on Google news Follow Us!
ad

ആര്‍എസ്എസ് - ബിജെപി ചാനലെന്നു സിപിഎം പറയുന്ന തങ്ങളുടെ ചാനലില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി ഉണ്ടെന്ന് ജനം ടിവി ചീഫ് എഡിറ്ററുടെ വെളിപ്പെടുത്തല്‍; വിവാദം കത്തുന്നു

ആര്‍എസ്എസ് - ബിജെപി ചാനലെന്നു സിപിഎം പറയുന്ന തങ്ങളുടെ Thiruvananthapuram, Politics, RSS,BJP, CPM, UDF,Allegation, Janam TV, Trending, Kerala.
തിരുവനന്തപുരം: (www.kvartha.com 30.08.2020) ആര്‍എസ്എസ് - ബിജെപി ചാനലെന്നു സിപിഎം പറയുന്ന തങ്ങളുടെ ചാനലില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി ഉണ്ടെന്ന് ജനം ടിവി ചീഫ് എഡിറ്ററുടെ വെളിപ്പെടുത്തല്‍. അതേസമയം ചാനല്‍ ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. ജനം ടിവി ആര്‍എസ്എസ്- ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 


സ്വപ്ന സുരേഷിന് ജനത്തില്‍ ഓഹരിയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ മകന് ജനം ടിവിയില്‍ ഓഹരിയുണ്ടെന്ന ജി കെ സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ബിജെപി-സിപിഎം ബന്ധം പുറത്തായെന്ന് ആരോപിച്ച് യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

'സ്വപ്നയ്ക്ക് ഓഹരിയുണ്ടെന്നാണ് സിപിഎമ്മുകാര്‍ പ്രചരിപ്പിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. ഒരു സാമൂഹ്യദ്രോഹിക്കും ജനത്തില്‍ ഓഹരിയില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാരണം ഓരോരുത്തരുടേയും പശ്ചാത്തലം പരിശോധിച്ചാണ് ഓഹരി നല്‍കിയിട്ടുള്ളത്. ദേശീയ താത്പര്യമുള്ളവരെ മാത്രമാണ് ഇതില്‍ പങ്കാളിയാക്കിയതും. 5300 ഷെയര്‍ ഹോള്‍ഡേഴ്സുണ്ട്. ഇതില്‍ കൂലിപ്പണിയെടുക്കുന്നവര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെയുണ്ട്. സിപിഎമ്മുകാരുമുണ്ട്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മകനും ഷെയര്‍ഹോള്‍ഡറാണ്' എന്നായിരുന്നു ജനം ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു പറഞ്ഞത്. ജനം ഏതെങ്കിലും പാര്‍ട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ജനം ബിജെപി ചാനലല്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോടും അദ്ദേഹം യോജിച്ചു.

ചാനലില്‍ നിന്നു താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ട അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ മൂന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്നും ഓഹരി ഉടമയല്ലെന്നും ചാനല്‍ എം ഡി പി വിശ്വരൂപന്‍ പറഞ്ഞു. ചാനലില്‍ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്നു രജിസ്ട്രാര്‍ ഓഫ് കമ്പനി വെബ് സൈറ്റില്‍ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യംചെയ്തതിനു പിന്നാലെ ജനം ടിവിയെ ബി ജെ പി തള്ളിപ്പറഞ്ഞത് കടന്ന കൈയായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

Keywords: Minister G Sudhakaran's son shares in Janam TV; Controversy, Thiruvananthapuram, News, Politics, RSS,BJP, CPM, UDF,Allegation,  Janam TV, Trending, Kerala.

Post a Comment